വിമര്‍ശനങ്ങളെ സര്‍ക്കാര്‍ ഭയക്കുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍. ഇതിന്റെ തെളിവാണ് നിയമസഭാ സമ്മേളനം മാറ്റിവയ്ക്കാനുള്ള തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒരു ഒളിച്ചോട്ടമാണ്. കൊവിഡിന്റെ എല്ലാ പ്രോട്ടോക്കോളുകളും പാലിച്ച്‌ നിയമസഭാ സമ്മേളനം നടത്താവുന്നതാണ്. മറ്റ് പല പരിപാടികളും നടത്തുന്നുണ്ടല്ലോ. പരീക്ഷകള്‍ വരെ നടത്തി. നിയമസഭാ സമ്മേളനം നടത്താവുന്നതായിരുന്നു. അവിശ്വാസ പ്രമേയത്തില്‍നിന്നുള്ള ഒളിച്ചോട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

27 ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിയമസഭാ സമ്മേളനം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. ധനബില്‍ ഈ മാസം 31 നകം പാസാക്കേണ്ടതുണ്ടായിരുന്നു. ധനബില്‍ പാസാക്കാന്‍ രണ്ടു മാസത്തിനകം സഭ ചേരാമെന്ന ഓര്‍ഡിനന്‍സ് പുറത്തിറക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുന്നതിനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി