മെഡിക്കല്‍ കോളേജില്‍ കോവിഡ് സാമ്ബിള്‍ പരിശോധനാ ലാബ് ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കും. പ്രതിദിനം അഞ്ഞൂറോളം സാമ്ബിളുകളാണ് നിലവില്‍ പരിശോധിക്കുന്നത്. അടുത്താഴ്ച ആര്‍എന്‍എ എക്‌സ്ട്രാക്ടര്‍ മെഷീന്‍ സജ്ജമാകുന്നതോടെ പ്രതിദിന പരിശോധന ആയിരം സാമ്ബിളുകളായി ഉയരും.

ഇതിന് അധികമായ ജീവനക്കാരെ നിയമിച്ചു. മെഡിക്കല്‍ കോളേജിലെ മൈക്രോ ബയോളജി വകുപ്പിന്റെ കീഴിലാണ് ഏപ്രില്‍ 24 മുതല്‍ പരിശോധനാ സംവിധാനം പ്രവര്‍ത്തിക്കുന്നത്.