ന്യൂജേഴ്‌സി: അമേരിക്കയിലെയും  കാനഡയിലെയും മലയാളികളുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്താനിരിക്കുന്ന വീഡിയോ സംവാദത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.  ജൂലൈ 18 നു ശനിയാഴ്ച രാവിലെ 10.30 നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നോർത്ത് അമേരിക്കയിലെ പ്രവാസി  മലയാളികളുമായി സംവാദം നടത്തുന്നത്.നോർത്ത് അമേരിക്കയിലെ മലയാളികളുടെ  ആത്മാഭിമാനമായ പതിനൊന്നാമത്  കനേഡിയൻ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഈ വര്‍ഷത്തെ ചടങ്ങുകള്‍ ഗവർണർ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യും. കാനഡായിലെയും യു എസ് എ യിലെയും പ്രമുഖ രാഷ്ട്രീയ ,സാംസ്കാരിക,സമുദായിക, സംഘടനാ നേതാക്കള്‍ യോഗത്തില്‍ സംബന്ധിക്കുന്ന  ഈ പരിപാടിയുടെ വിജയത്തിനായി കാനഡയിലും അമേരിക്കയിലുമായി  കോർഡിനേഷർ കമ്മിറ്റികൾ നിലവിൽ വന്നു. അമേരിക്കയിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ  സജിമോൻ ആന്റണി, ഫിലിപ്പോസ് ഫിലിപ്പ്‌ തുടങ്ങിയവരുടെ നേതൃത്വത്തിൽ  വിവിധ സംഘടനകളുടെ നേതാക്കന്മാർ അടങ്ങിയ ഒരു കോർഡിനേഷൻ കമ്മറ്റി നിലവിൽ വന്നതായി പരിപാടിയുടെ മുഖ്യ സംഘാടകർ ആയ പോൾ കറുകപള്ളിയും കുര്യൻ പ്രക്കാനവും അറിയിച്ചു.
ബിജു ജോൺ, ഡോ. കല ഷാഹി, പ്രവീൺ തോമസ്, വിപിൻ രാജ്, സണ്ണി മറ്റമന, ചാക്കോ കുര്യൻ, വർഗീസ് ജേക്കബ്, തോമസ് തോമസ്, തോമസ് കൂവളളൂർ, മാത്യു ചാക്കോ, ഗാർസിയ മരിയ ജോസഫ്, ജെയ്‌ബു മാത്യു, കിഷോർ പീറ്റർ, ഷാജി വർഗീസ്, ടോമി അമ്പേനാട്ട്, ഡോ. മാത്യു വർഗീസ്, സജി എം. പോത്തൻ, ആന്റോ കവളക്കൽ, ജീമോൻ വർഗീസ്‌,ലെജി പട്ടരുമഠം, ഏബ്രഹാം എം. പോത്തൻ,  സജി കരിമ്പന്നൂർ, ഗീത വർഗീസ്, ബിനു ചിലമ്പത്ത്, അജിത്ത് കൊച്ചുകുടിയിൽ, സാജൻ കുര്യൻ, സ്റ്റീഫൻ കിഴക്കേക്കുറ്റ്, ജോൺ കല്ലോലിക്കൽ   തുടങ്ങിയവർ അടങ്ങിയതാണ് അമേരിക്കയിൽ നിന്നുള്ള കോഓർഡിനേഷൻ കമ്മറ്റി എന്ന് പ്രോഗ്രാം ഓർഗനൈസർ പോൾ കറുകപ്പള്ളിൽ അറിയിച്ചു.
കാനഡയിലെ  കോഓർഡിനേഷൻ കമ്മറ്റി നേരത്തെ തന്നെ നിലവിൽ വന്നതായി കുര്യൻ പ്രക്കാനം അറിയിച്ചു. ശനിയാഴ്ച്ച രാവിലെ 10.30 നു നടക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായുള്ള വീഡിയോ സംവാദത്തിൽ  നോർത്ത് അമേരിക്കയിലെ എല്ലാ മലയാളികളും പങ്കെടുക്കണമെന്ന് പരിപാടിയുടെ മുഖ്യ സംഘാടകർ ആയ കേരള ടൈംസ് ചെയർമാൻ പോൾ കറുകപള്ളിയും മയൂരം ടി.വി,ചെയർമാൻ കുര്യൻ പ്രക്കാനവും അഭ്യർത്ഥിച്ചു.