ജോസ് കാടാപുറം

ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും നടത്തിയ വകുപ്പ് തല അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഖിലേന്ത്യാ സര്‍വീസിലെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമുണ്ടായി എന്ന് സമിതി കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ പ്രതിപക്ഷം ബഹളം വച്ചിട്ടല്ല നിയമപരമായി വഴി സ്വീകരിച്ചാണ് ഇപ്പോൾ നടപടി അല്ലാതെ വീട്ടിൽ ജോലിക്കു വരുന്ന ആളോട് നാളെ വരണ്ട എന്ന് പറയുന്നപോലെ സെൻട്രൽ സിവിൽ അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥനോട് പറയാൻ പറ്റില്ല …ഇനി പുറത്താകുന്നവരെ എന്തെ പുറത്താകാത്ത് എന്ന് ചോദ്യത്തിന് ഉത്തരംആയല്ലോ .ഇനി പുറത്താക്കിയപ്പോൾ നിങ്ങൾക്കു രക്ഷപെടാനെന്നു വിടുവായി ത്തരത്തിനു മറുപടിയില്ല ….ഒന്നുണ്ട് വലിയ കള്ളൻ മാർ നാട് വിട്ടു പോകും ലോക്കൽ കള്ളന്മാർ വലിയും അതാണ് ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത് …ഇതൊക്കെ നിലപാടുള്ള നേതാവിന്റെ നിച്ഛയധാർട്യത്തിന്റെ അടിസ്ഥാനത്തിലാണ് .
സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ അനാവശ്യമായി മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴച്ചത് ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രൻ ആണ്. യാതൊരു തെളിവും ഇല്ലാതെ കെ സുരേന്ദ്രന്റെ ആരോപണം ഏറ്റുപിടിച്ചുകൊണ്ട് അത്‌ ചർച്ചയാക്കിയത് ഇവിടുത്തെ പ്രതിപക്ഷമാണ്. പ്രതിപക്ഷ ആരോപണങ്ങൾക്ക് ആ ദിവസം തന്നെ അക്കമിട്ട് മറുപടി പറഞ്ഞിട്ടും മുഖ്യമന്ത്രിയുടെ കുടുംബത്തെ വരെ ഇതിലേക്ക് വലിചിഴച്ചത് യുഡിഎഫ് നേതാക്കൾ ആണ്, അതിനാലാണ് ഏത് അന്വേഷണവും നടത്തുന്നതിന് സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് കേന്ദ്രത്തെ രേഖാമൂലം അറിയിച്ചത്.അങ്ങനെയാണ് NIA കേസ് ഏറ്റെടുക്കുന്നതും പഴയ കേസുകൾ അടക്കം കുത്തിപൊക്കിയതും കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവടക്കം കുടുങ്ങുന്നതും.സുരേന്ദ്ര ന്റെ പാർട്ടിക്കാർ പ്രതിയാകുന്നതും! തന്റെ ഓഫീസല്ല ഏത് ഓഫീസിലേക്കും അന്വേഷണം നീണ്ടാലും അതിൽ ഭയമില്ല എന്നും ഉപ്പ് തിന്ന ആരാണെങ്കിലും വെള്ളം കുടിക്കട്ടെ എന്നും മുഖ്യമന്ത്രി നിലപാട് എടുത്തിട്ടുണ്ട്. വ്യാജവാർത്തകളിലൂടെ ഇപ്പോൾ കിട്ടുന്ന എഡ്ജ് ഒക്കെ മാറും വേരുകൾ തേടി അന്വേഷണം മലബാറിലേക്ക് വന്നേക്കാം.കള്ളക്കടത്തുമായിട്ടൊക്കെ ബന്ധമുള്ള രാഷ്ട്രീയ നേതൃത്വം ഏതാണെന്നും മറ്റുമൊക്കെ കേരളത്തിലെ സാമാന്യജനത്തിന് ധാരണയുണ്ട്. അവരിലേയ്ക്കു തന്നെയാണ് ഈ അന്വേഷണം നീണ്ടു ചെല്ലുന്നതും.
..ആദ്യഘട്ടത്തിൽത്തന്നെ അറസ്റ്റിലായവർക്ക് രാഷ്ട്രീയബന്ധം യുഡിഎഫിനോടും ബിജെപിയോടുമാണ്. ഇപ്പോൾ അറസ്റ്റിലായ സന്ദീപിന് സിപിഎം ബന്ധമുണ്ടെന്ന് നുണ നിർമ്മിച്ചവർ ഇപ്പോൾ തലയിൽ മുണ്ടിട്ട് നടപ്പാണ്. പ്രതിയുടെ ബിജെപി ബന്ധത്തിന് ആവോളം തെളിവുകൾ മാധ്യമങ്ങൾക്കു മുന്നിലുണ്ടെങ്കിലും, ആ മേഖലയിലേയ്ക്കു പ്രവേശിക്കാൻ അവർക്ക് അനുവാദമില്ല.

ഇതുവരെയുള്ള അന്വേഷണം ചെന്നു തൊടുന്നതു മുഴുവൻ യുഡിഫിനും ബിജെപിക്കും
നേർക്കും. അതും ചികഞ്ഞു പരിശോധിക്കാൻ നമ്മുടെ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിനു ശേഷിയില്ല.

മുഖ്യമന്ത്രിയുടെ മുൻ ഐ ടി സെക്രട്ടറിയാണ് ശിവശങ്കറാണ് വിവാദപ്രേമികളുടെ ആകെ പിടിവള്ളി. എന്നാൽ കള്ളക്കടത്തുമായി ബന്ധപ്പെടുത്തുന്ന സൂചനകളോ തെളിവുകളോ ഇതുവരെ പുറത്തു വന്നിട്ടില്ല. അങ്ങനെയെന്തെങ്കിലും ബന്ധം ഉണ്ടെങ്കിൽ ഒരുതരത്തിലും സംരക്ഷിക്കുകയില്ലെന്ന് വിവാദം തുടങ്ങിയ ദിവസം മുതൽ കേരള ജനതയ്ക്ക് മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുകയോ പൊറുക്കുകയോ ചെയ്യുന്ന സമീപനം അദ്ദേഹത്തിന് ഇല്ല . ഉപ്പു തിന്നവർ ആരായാലും വെള്ളം കുടിക്കുക തന്നെ ചെയ്യും
പിണറായി വിജയൻ ആ കസേരയിൽനിന്ന് മാറിക്കാണണമെന്ന് ആഗ്രഹിക്കുന്ന അനേകരുണ്ട്. എന്നാൽ അദ്ദേഹം ആ കസേരയിത്തന്നെ വേണമെന്നാഗ്രഹിക്കുന്നവരുടെ എണ്ണം നിങ്ങളെ അമ്പരപ്പിക്കും തീർച്ച. വിമർശകരെ
എല്ലാവരെയും ഒരുമിച്ചുവെച്ചു തൂക്കിയാലും ആ തട്ട് താണുതന്നെയിരിക്കും. പിണറായിക്ക് പകരം പിണറായി മാത്രം