ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് നടത്താന്‍ ഐ.സി.സി പരമാവധി ശ്രമിക്കുമെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. ബി.സി.സി.ഐക്ക് എത്രത്തോളം ഐ.പി.എല്‍ പ്രാധാന്യം അര്‍ഹിക്കുന്നുണ്ടോ അതെ പോലെ ഐ.സി.സിക്ക് ടി20 ലോകകപ്പ് പ്രാധാന്യം അര്‍ഹിക്കുന്നതെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

നിലവില്‍ ടി20 ലോകകപ്പ് നടത്താനുള്ള ശ്രമങ്ങളാണ് ഐ.സി.സി നടത്തുന്നതെന്നും അത് അവര്‍ക്ക് മികച്ച രീതിയിലുള്ള വരുമാനം നേടികൊടുക്കുന്ന ഒന്നാണെന്നും ബി.സി.സി.ഐ പ്രസിഡണ്ട് പറഞ്ഞു. നിലവില്‍ ടി20 ലോകകപ്പിന്റെ കാര്യത്തില്‍ ഐ.സി.സിയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്താന്‍ ഐ.സി.സി ടി20 ലോകകപ്പിന്റെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണെന്നും സൗരവ് ഗാംഗുലി പറഞ്ഞു.ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് മാറ്റിവെക്കുകയാണെങ്കില്‍ ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ ഐ.പി.എല്‍ നടത്താനുള്ള ശ്രമം ബി.സി.സി.ഐ നടത്തുന്നുണ്ട്.