സിംഗപ്പൂര്‍ തിരഞ്ഞെടുപ്പില്‍ ലീ ​​​സി​​​യ​​​ന്‍ ലോം​​​ഗ് തു​​​ട​​​ര്‍​​​ച്ച​​​യാ​​​യ അ​​​ഞ്ചാം വ​​​ട്ടവും സിം​​​ഗ​​​പ്പുര്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​പ​​​ദം നി​​​ല​​​നി​​​ര്‍​​​ത്തി.വെ​​​ള്ളി​​​യാ​​​ഴ്ച ന​​​ട​​​ന്ന പൊ​​​തുതെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പീ​​​പ്പി​​​ള്‍​​​സ് ആ​​​ക്‌​​ഷ​​ന്‍‌ പാ​​​ര്‍​​​ട്ടി(​​​പി​​​എ​​​പി) 93ല്‍ 83 ​​​സീ​​​റ്റും നേ​​​ടി. 1965ല്‍ ​​​സിം​​​ഗ​​​പ്പുരി​​​നു സ്വാ​​​ത​​​ന്ത്ര്യം ല​​​ഭി​​​ച്ച​​​ശേ​​​ഷം പി​​​എ​​​പി മാ​​​ത്ര​​​മാ​​​ണ് അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. 2004 മുതല്‍ ഭരിക്കുന്ന ലീ ​​​മൂ​​​ന്നാ​​​മ​​​ത്തെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​ണ്.

ഇന്ത്യന്‍ വംശജനായ പ്രീതം സിംഗ് നയിക്കുന്ന പ്രതിപക്ഷ പാര്‍ട്ടിയായ വര്‍ക്കേഴ്സിന് ആകെ പത്തു സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ.കൊവിഡ് പ്രതിരോധത്തിനിടെയാണ് സിംഗപ്പൂരില്‍ തിരഞ്ഞെടുപ്പ് നടത്തിയത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌ ബൂത്തുകളുടെ എണ്ണം 800ല്‍ നിന്ന് 1000 ആയി ഉയര്‍ത്തിയായിരുന്നു തിരഞ്ഞെടുപ്പ്. ഹസ്തദാനം ഒഴിവാക്കിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണവും ഏറെ ശ്രദ്ധ നേടിയിരുന്നു.