ന്യൂഡല്‍ഹി: ഇനി കോവിഡ് പരിശോധന വീട്ടില്‍ തന്നെ നടത്താം. വീട്ടില്‍ തന്നെ കോവിഡ് പരിശോധന നടത്താവുന്ന കിറ്റ് ഒരുങ്ങുന്നു. ഫലവും വേഗത്തില്‍ അറിയാം. ഐഐടി ഡല്‍ഹിയും സിഎസ്‌ഐആറിനു കീഴില്‍ പുണെയിലുള്ള നാഷനല്‍ കെമിക്കല്‍ ലബോറട്ടറിയാണു പദ്ധതിക്കു പിന്നില്‍.

നിലവിലെ എലിസ അന്റിബോഡി പരിശോധനയ്ക്കു സമാനമായി വൈറല്‍ ആന്റിജന്‍ തിരിച്ചറിയുന്നതാണു പരിശോധന. 500 രൂപയില്‍ താഴെ നിരക്കില്‍ ഒരു മാസത്തിനുള്ളില്‍ കിറ്റ് പുറത്തിറക്കാമെന്നാണു പ്രതീക്ഷ. മൈക്രോസോഫ്റ്റ് ഇന്ത്യയുടെ സാമ്ബത്തിക പിന്തുണ പദ്ധതിക്കുണ്ട്. മുന്‍പു സ്വകാര്യ കമ്ബനികളും വീട്ടില്‍ പരിശോധനയ്‌ക്കെന്ന പേരില്‍ കിറ്റുകള്‍ പുറത്തിറക്കിയിരുന്നെങ്കിലും ഐസിഎംആര്‍ അംഗീകരിച്ചിരുന്നില്ല.