കൊ​ച്ചി: കൊ​ച്ചി​യി​ൽ കേ​ബി​ൾ ക​ഴു​ത്തി​ൽ കു​ടു​ങ്ങി വീ​ണ്ടും അ​പ​ക​ടം. ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍റെ ക​ഴു​ത്തി​ലാ​ണ് കേ​ബി​ൾ കു​ടു​ങ്ങി​യ​ത്. പി.​എ​സ്. പ്ര​ജീ​ഷ് എ​ന്ന യു​വാ​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. പ​റ​വൂ​ർ – വ​രാ​പ്പു​ഴ റൂ​ട്ടി​ൽ പൂ​ശാ​രി​പ്പ​ടി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ലോ​റി​യു​ടെ പി​റ​കി​ലൂ​ടെ​യാ​യി​രു​ന്നു യു​വാ​വ് ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. ഇ​തി​നി​ടെ ലോ​റി​യി​ൽ ത​ട്ടി കെ​എ​സ്ഇ​ബി​യു​ടെ സ​ർ​വീ​സ് വ​യ​ർ ക​ഴു​ത്തി​ൽ കു​രു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ബൈ​ക്കി​ൽ നി​ന്നും പ്ര​ജീ​ഷ് താ​ഴെ വീ​ണു. പ്ര​ജീ​ഷി​ന് ക​ഴു​ത്തി​ന് പു​റ​മേ കൈ​യ്ക്കും പ​രി​ക്കേ​റ്റു.