ഓസ്‌കർ അവാർഡ് ജേതാക്കളെ അഭിനന്ദനമറിയിച്ചുകൊണ്ടുള്ള യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾ പെരുമഴ. എന്നാൽ പോസ്റ്റ് ഫേസ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായതും പെട്ടെന്നായിരുന്നു. പോസ്റ്റിലെ വാക്യഘടനയിലെ പിഴവുകളും വ്യാകരണത്തെറ്റുകളും ചൂണ്ടിക്കാട്ടി ട്രോളുകൾ ഉയർന്നതോടെയാണ് പോസ്റ്റ് അപ്രത്യക്ഷമായത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റിന് ഉടമയാണ് ചിന്ത ജെറോം.

ആർആർആർ എന്ന ചിത്രത്തിലെ ഗാനത്തിന് ഓസ്‌കർ ലഭിച്ചതിന് സംഗീത സംവിധായകൻ കീരവാണിയെയും ഗാനരചയിതാവ് ചന്ദ്രബോസിനെയും അഭിനന്ദിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലെ തെറ്റുകളാണ് വൈറലായത്.

ഫേസ്ബുക്ക് പോസ്റ്റ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിന്റെ പൂർണ്ണരൂപം…

ആർആർആർ സിനിമയ്‌ക്ക് അന്താരാഷ്‌ട്ര പ്രശസ്തി നേടിക്കൊടുത്ത ചന്ദ്ര ബോസ് എന്ന ഒരു ഗാന രചയിതാവ്, സംഗീതം നൽകിയ എം എം കീരവാണിക്ക് ഓസ്‌കാർ അവാർഡ് സമ്മാനിക്കുന്നത് തെലുങ്ക് സിനിമ സാഹിത്യ മേഖലയ്‌ക്ക് ഒരു അന്താരാഷ്‌ട്ര അംഗീകാരമാണ്. ആദരവ്.’ എന്നാണ് വായിക്കുക.