വ്യത്യസ്തമായ ഒരു വിഭവമാണ് പച്ചമാങ്ങ ചിക്കന്‍.

ചേരുവകൾ
1.ചിക്കന്‍ – ഒരു കിലോ
2.കഷണങ്ങളാക്കിയ പച്ചമാങ്ങ – അരക്കപ്പ്
3 ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – രണ്ടു വലിയ സ്പൂണ്‍
4 മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍
5 കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍
6 നാരങ്ങാനീര് – രണ്ടു ചെറിയ സ്പൂണ്‍
7 കട്ടത്തൈര് – രണ്ടു വലിയ സ്പൂണ്‍
8 ഉപ്പ് – പാകത്തിന്
9 എണ്ണ – രണ്ടു വലിയ സ്പൂണ്‍
4.ഏലയ്ക്ക – മൂന്ന്
8 ജീരകം – രണ്ടു ചെറിയ സ്പൂണ്‍
9 കറുവാപ്പട്ട – ഒരു കഷണം
10 ബേ ലീഫ് – രണ്ട്
5.സവാള – മൂന്ന്, പൊടിയായി അരിഞ്ഞത്

6.കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍
ഗരംമസാലപൊടി – രണ്ടു ചെറിയ സ്പൂണ്‍
മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂണ്‍

7.ആംചൂര്‍ പൗഡര്‍ – രണ്ടു ചെറിയ സ്പൂണ്‍
8 കസൂരി മേത്തി – ഒരു വലിയ സ്പൂണ്‍
9.പഴുത്ത മാങ്ങ, അരച്ചത് – ഒരു കപ്പിന്റെ മൂന്നില്‍ ഒന്ന്
10.മല്ലിയില, അരിഞ്ഞത് – അലങ്കരിക്കാന്‍

പാകം ചെയ്യുന്ന വിധം

ഒരു വലിയ ബൗളില്‍ ചിക്കനും കഷണങ്ങളാക്കിയ പച്ചമാങ്ങ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്  മഞ്ഞള്‍പ്പൊടി , കശ്മീരി മുളകുപൊടി , നാരങ്ങാനീര്, കട്ടത്തൈര്, ഉപ്പ്  ചേര്‍ത്തു യോജിപ്പിച്ച് അരമണിക്കൂര്‍ വയ്ക്കുക. പാനില്‍ എണ്ണ ചൂടാക്കി ഏലയ്ക്ക, ജീരകം, കറുവാപ്പട്ട ,ബേ ലീഫ് എന്നിവ ചേര്‍ത്ത് വഴറ്റുക.

സവാള ചേര്‍ത്തു വഴറ്റി ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ ചിക്കന്‍-മാങ്ങ മിശ്രിതം ചേര്‍ത്തിളക്കി മൂടി വച്ചു വേവിക്കുക. മുക്കാല്‍ വേവാകുമ്പോള്‍ ആറാമത്തെ ചേരുവ ചേര്‍ത്തിളക്കി പച്ചമണം മാറുമ്പോള്‍ ആംചൂര്‍ പൗഡറും കസൂരി മേത്തിയും ചേര്‍ത്തിളക്കി ചിക്കന്‍ വേവിക്കണം. പഴുത്ത മാങ്ങ അരച്ചതും ചേര്‍ത്തു തിളപ്പിച്ചു മല്ലിയിലയും ചേര്‍ത്തിളക്കി വാങ്ങാം.