ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മുംബൈ ഇന്ത്യൻസിനെതിരെ കളത്തിൽ ഇറക്കാത്തതിൽ ഡൽഹി താരത്തിന് നിരാശയെന്ന് സൂചന. ഡൽഹി പരിശീലകൻ റിക്കി പോണ്ടിം​ഗുമായി സംസാരിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് സമൂഹമാധ്യമത്തിലാണ് ചർച്ച നടക്കുന്നത്. ഫ്രെയ്സർ മക്ഗുർ​ഗിനൊപ്പം ഇഷാൻ പോറലാണ് ഇന്ന് ഡൽഹിക്കായി ഓപ്പണറായി എത്തിയത്.

സീസണിൽ അത്ര മികച്ച ഫോമിലല്ല ഡൽഹി ഓപ്പണർ പൃഥി ഷാ. ഏഴ് മത്സരങ്ങൾ കളിച്ച താരം 185 റൺസ് മാത്രമാണ് നേടിയിട്ടുള്ളത്. മത്സരത്തിന് മുമ്പായാണ് പോണ്ടിം​ഗും ഷായും സംസാരിച്ചത്. ടീമിൽ നിന്ന് ഒഴിവാക്കിയതിൽ താരം സന്തോഷവാനല്ലെന്നാണ് ആരാധകർ പറയുന്നത്.