ന്യൂയോര്‍ക്ക്; പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് സ്ലൈഡ് ഇളകിവാണു. തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കി. സംഭവത്തില്‍ വിശദമായ അന്വഷ്ണം ആരംഭിച്ചു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് കമ്പിനി അറിയിച്ചു. വെള്ളിയാഴ്ച അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയിലുള്ള ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.

ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ബോയിങ് 767 വിമാനത്തില്‍ നിന്നാണ് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം എമര്‍ജന്‍സി എക്‌സിറ്റ് സ്ലൈഡ് ഇളകി വീണതെന്ന് അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടിയന്തിര സാഹചര്യങ്ങളില്‍ എമര്‍ജന്‍സി എക്‌സിറ്റുകളിലൂടെ യാത്രക്കാരെ പുറത്തേക്ക് ഇറക്കേണ്ടി വരുമ്പോള്‍ വിമാനത്തില്‍ നിന്ന് താഴേക്ക് ഇറങ്ങാന്‍ വേണ്ടിയുള്ള സംവിധാനമാണ് എമര്‍ജന്‍സി എക്‌സിറ്റ് ഡ്‌ലൈഡുകള്‍. ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനം സുരക്ഷിതമായി ലാന്റ് ചെയ്ത ശേഷം നടത്തിയ പരിശോധനയിലാണ് എമര്‍ജന്‍സി എക്‌സിറ്റ് സ്ലൈഡ് വിമാനത്തില്‍ നിന്ന് വേര്‍പ്പെട്ടുപോയെന്ന് മനസിലായതെന്ന് കമ്പനി വക്താവ് വെള്ളിയാഴ്ച നല്‍കിയ പ്രസ്താവനയില്‍ അറിയിച്ചു.