ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന്റെ ഒന്നാം നില 2023 ഡിസംബറോടെ തയ്യാറാകുമെന്ന് റിപ്പോർട്ടുകൾ. 2024 ജനുവരിയിൽ രാമക്ഷേത്ര പൂർണ്ണമായും തുറന്നു കൊടുക്കുമെന്നും ഇത് മുൻ നിർത്തിയുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് കനടന്നുവരുന്നതെന്നുമാണ് റിപ്പോർട്ടുകൾ സൂചി്പിക്കുന്നത്. ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ക്ഷേത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ മേൽനോട്ടം വഹിച്ച് രംഗത്തുണ്ട്.

ഇതിനിടെ ശ്രീരാമ ജന്മഭൂമി മന്ദിര് ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ചമ്പത് റായ് നിർമ്മാണം നടക്കുന്ന ക്ഷേത്രത്തിൻ്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഡിസംബർ 3 ന് ഡ്രോൺ ക്യാമറയിൽ പകർത്തിയ ചിത്രങ്ങളാണ് പുറത്തു വന്നത്. ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി ഈ ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. നവംബർ 25-ന് ക്ഷേത്രതതിന് സമീപത്തു നിന്നും പകർത്തിയ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. 

ക്ഷേത്രത്തിൻ്റെ നിർമ്മാണം അതിദ്രുതം പുരോഗമിക്കുന്നതായാണ് ചിത്രങ്ങൾ പരിശോധിച്ചാൽ മനസ്സിലാകുന്നത്. കൊത്തുപണികളോടെ ക്സ്ഥാപിച്ചിരിക്കുന്ന തൂണുകളും ചിത്രങ്ങളിൽ കാണാം. ക്ഷത്രത്തിൻ്റെ അടിത്തറ പൂർത്തിയായിക്കഴിഞ്ഞു. നിലവിൽ ഒന്നാം നിലയുടെ മേൽക്കൂര സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ നടന്നുവരികയാണെന്നാണ് റിപ്പോർട്ടുകൾ. 

മേൽക്കൂര ഉറപ്പിക്കുവാനുള്ള തൂണുകൾ സ്ഥാപിക്കുന്നു

രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഈ തൂണുകളുടെ കൊത്തുപണി 1992 മുതൽ നടന്നു വരികയാണ്. ശ്രീരാമജന്മഭൂമി ശിൽപ നിർമ്മാണ ശാലയിൽ, കരകൗശല വിദഗ്ധർ രാമക്ഷേത്രവുമായി ബന്ധപ്പെട്ട ശിൽ്പങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ കാലങ്ങളായി വ്യാപൃതരാണ്. 2024-ൽ ശ്രീരാമ ജന്മഭൂമി ക്ഷേത്രം ഭക്തർക്കായി തുറക്കുമെന്നാണ് വിവരം. എന്നാൽ ക്ഷേത്രം പൂർണ്ണമായും സജ്ജമാകുവാൻ 2025വരെ കാത്തിരിക്കേണ്ടി വരും.