വനം മന്ത്രിയുടെ ഓഫിസ് സ്റ്റാഫ് അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതെ തുടർന്ന് മൂന്ന് ദിവസത്തേക്ക് ഓഫിസ് അടച്ചു. ജനുവരി 15, 16, 17 തീയതികളിൽ ഓഫ്‌സ് പ്രവർത്തിക്കുന്നതല്ലെന്ന് അറിയിച്ചു.

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം വീണ്ടും രൂക്ഷമായിരിക്കുകയാണ്. ഇന്ന് 16,338 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 23.68 ആണ് ടിപിആർ. 3848 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,971 സാമ്പിളുകൾ പരിശോധിച്ചു. തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂർ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂർ 787, പത്തനംതിട്ട 774, മലപ്പുറം 708, പാലക്കാട് 703, ആലപ്പുഴ 588, ഇടുക്കി 462, കാസർഗോഡ് 371, വയനാട് 240 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കേരളത്തിലെ രണ്ട് ജില്ലകളിൽ കൊവിഡ് വ്യാപനം രൂക്ഷമാണ്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൊവിഡ് വ്യാപനം ഏറ്റവും അധികമുള്ളത്. ഈ രണ്ട് ജില്ലകളിലും ഇന്ന് മൂവായിരത്തിന് മുകളിലാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.