മാ​ഡ്രി​ഡ്: ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ പ്രീ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ച് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ്, ചെ​ൽ​സി, ബ​യേ​ൺ മ്യൂ​ണി​ക്ക് ടീ​മു​ക​ൾ. അ​തേ​സ​മ​യം, ബെ​ൻ​ഫി​ക്ക​യോ​ട് ഗോ​ൾ​ര​ഹി​ത സ​മ​നി​ല വ​ഴ​ങ്ങി​യ​തോ​ടെ ബാ​ഴ്സ​ലോ​ണ​യു​ടെ പ്രീ​ക്വാ​ർ​ട്ട​ർ പ്ര​തീ​ക്ഷ​ക​ൾ​ക്ക് മ​ങ്ങ​ലേ​റ്റു.

വി​യ്യാ​റ​യ​ലി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് കീ​ഴ​ട​ക്കി​യാ​ണ് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് പ്രീ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ച​ത്. ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ(78), സാ​ഞ്ചോ(90) എ​ന്നി​വ​ർ യു​ണൈ​റ്റ​ഡി​ന് വേ​ണ്ടി ല​ക്ഷ്യം​ക​ണ്ടു. ജ​യ​ത്തോ​ടെ പ​ത്ത് പോ​യി​ന്‍റു​മാ​യി യു​ണൈ​റ്റ​ഡ് മു​ന്നേ​റി.

ചെ​ൽ​സി എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ‌​ക്ക് യു​വ​ന്‍റ​സി​നെ ത​ക​ർ​ത്തു. ച​ലോ​ബ(25), ജെ​യിം​സ്(55), ഹു​ഡ്സ​ൺ(58), വെ​ർ​നെ​ർ(90+5) എ​ന്നി​വ​ർ ചെ​ൽ​സി​ക്കാ​യി ഗോ​ൾ​നേ​ടി. ഈ ​വി​ജ​യ​ത്തോ​ടെ ചെ​ൽ​സി 12 പോ​യി​ന്‍റു​മാ​യി യു​വ​ന്‍റ​സി​ന് ഒ​പ്പ​മെ​ത്തി.

ഡൈ​നാ​മോ കീ​വി​നെ തോ​ൽ​പ്പി​ച്ചാ​ണ് ബ​യേ​ണി​ന്‍റെ മു​ന്നേ​റ്റം. ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ബ​യേ​ണി​ന്‍റെ ജ​യം.