റിയാദ് : ദുബായില്‍ നിന്ന് 27 മലയാളികളടക്കം 36 പേരുമായി സൗദിയിലേക്ക് യാത്ര ചെയ്ത ബസ് ദമാമിനടുത്ത് കത്തിനശിച്ചു. അതെ സമയം യാത്രക്കാര്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ദുബായില്‍ 14 ദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞ് സൗദിയിലേക്ക് പുറപ്പെട്ടവരാണ് ബസില്‍ ഉണ്ടായിരുന്നത്.

യുപിയില്‍ നിന്നുള്ള 9 പേരും ബസിലുണ്ടായിരുന്നു. ദമാമില്‍നിന്നും 300 കിലോമീറ്റര്‍ അകലെവച്ച്‌ പുക ഉയര്‍ന്നതോടെ ബസ് നിര്‍ത്തി യാത്രക്കാരെല്ലാം പുറത്തിറങ്ങിതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇവരെ മറ്റൊരു ബസില്‍ അധികൃതര്‍ ദമാമിലെത്തിച്ചിട്ടുണ്ട് .