ന്യൂയോര്‍ക്ക്∙ അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്‌സ്‌മെന്റ് യുണൈറ്റഡ് (AMLEU) ആദ്യമായി ഓനാഘോഷം സംഘടിപ്പിച്ചു. മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും രുചിവൈവിധ്യത്തിന്റെയും ആഘോഷത്തിന് മാറ്റുകൂട്ടാന്‍ വിവിധ പരിപാടികളും ഉണ്ടായിരുന്നു. ഫ്രണ്ട്‌സ് ഓഫ് കേരള ചെണ്ടമേളം ഗ്രൂപ്പിന്റെ മാവേലിയായിരുന്നു മുഖ്യ ആകര്‍ഷണം. ബ്രെത്ത് ലെസ് എന്റര്‍ടൈന്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ അവതരിപ്പിച്ച തിരുവാതിരയും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

ഗായകരായ ജെംസണും ശാലിനിയും മലയാള മണ്ണിന്റെ ഗന്ധമുള്ള ഗാനങ്ങള്‍ ആലപിച്ച് വേദി കയ്യടക്കി. ന്യൂയോര്‍ക്കിലെ ജെറിക്കോയിലുള്ള കൊട്ടീലിയനാണ് സദ്യവട്ടങ്ങള്‍ കേരളത്തനിമ ഒട്ടും ചോരാതെ ഒരുക്കിയത്. പരിപാടിയുടെ ഭാഗമായി ഒത്തുചേര്‍ന്ന കുടുംബങ്ങളും കുട്ടികളും കൂടി അതിമനോഹരമായി ഒരുക്കിയ അത്തപ്പൂക്കളം ഏവരുടെയും ഹൃദയം കവര്‍ന്നു.

നീന ഫിലിപ്‌സും ലുലുവും അവതരിപ്പിച്ച നൃത്ത പരിപാടിയും കാണികള്‍ ആസ്വദിച്ചു. 6 വയസ്സുകാരന്‍ മാറ്റിയോ ജോയ് "വൈശാഖ സന്ധ്യേ" എന്ന മലയാളഗാനം പാടി സദസ്സിനെ കയ്യിലെടുത്തു.

വേനല്‍ച്ചൂടില്‍ വിതരണം ചെയ്ത തണുത്ത വിഭവങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആശ്വാസമായി. ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്ററും മലയാളിയുമായ കെവിന്‍ തോമസ്, ഭദ്രദീപം തെളിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. AMLEU പ്രസിഡന്റ് തോമസ് ജോയ് (പോലീസ് ഓഫീസര്‍, സഫോക്ക് കൗണ്ടി പോലീസ്, ലോംഗ് ഐലന്റ്) ആയിരുന്നു പരിപാടിയുടെ എംസി . 120 ലധികം ആളുകള്‍ ഈ ആസ്വാദ്യകരമായ പരിപാടിയില്‍ പങ്കെടുത്തു.

സെനറ്റര്‍ കെവിന്‍ തോമസിനു പുറമെ റാണ അഷ്ഫാക്ക്, പ്രസിഡന്റ്, രജപുത് അസോസിയേഷന്‍ ഓഫ് അമേരിക്ക, ഹെഡ്ജ് ന്യൂയോര്‍ക്കിന്റെ പ്രതിനിധികള്‍, മാന്‍ഡലര്‍ ആന്‍ഡ് സീഗറിലെ പീറ്റര്‍ മാന്‍ഡലര്‍, അറ്റോര്‍ണിസ് അറ്റ് ലോ, റെജി ഈപ്പന്‍, റിയല്‍റ്റര്‍, ലിജു തോട്ടം, ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍, ചഥജഉ എന്നിവര്‍ പങ്കെടുത്തവരില്‍ ഉള്‍പ്പെടുന്നു

അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്‌സ്‌മെന്റ് (പോലീസ്) ഉദ്യോഗസ്ഥരുടെ ദേശീയ കൂട്ടായ്മയാണ് AMLEU. രാജ്യത്തെ ആകെയുള്ള 150 അമേരിക്കന്‍ മലയാളികളായ പോലീസ് ഉദ്യോഗസ്ഥരില്‍ 120 ല്‍ കൂടുതല്‍ പേര്‍ സംഘടനയില്‍ അംഗങ്ങളാണ്. ഇവരില്‍ 5 അമേരിക്കന്‍ മലയാളി വനിതകളും ഉള്‍പ്പെടുന്നു. ഫെഡറല്‍ മുതല്‍ ലോക്കല്‍ തലം വരെ, അമേരിക്കയുടെ എല്ലാ കോണുകളിലെയും 40 ലധികം പോലീസ് ഏജന്‍സികളില്‍ നിന്നും AMLEU- ല്‍ അംഗത്വമുണ്ട്. 2001 സെപ്റ്റംബര്‍ 11 ന് നടന്ന ഭീകരാക്രമണങ്ങളില്‍ വേള്‍ഡ് ട്രേഡ് സെന്ററില്‍ ആദ്യം ഓടിയെത്തിയവരില്‍ അങഘഋഡ അംഗങ്ങളുമുണ്ടെന്നത് അഭിമാനകരമാണ്.

സംഘടനയിലെ നിരവധി അംഗങ്ങള്‍ സൈനികരാണ്. അവരില്‍ പലരും യുദ്ധത്തില്‍ പങ്കെടുത്തിട്ടുമുണ്ട്. പോലീസ് മേധാവി, അസിസ്റ്റന്റ് ചീഫ് ഓഫ് പോലീസ്, യൂണിറ്റ് ചീഫ്, ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍, ക്യാപ്റ്റന്‍മാര്‍, ലെഫ്റ്റനന്റുകള്‍, സര്‍ജന്റുകള്‍, ഡിറ്റക്ടീവുകള്‍ എന്നിങ്ങനെ സ്തുത്യര്‍ഹമായ പദവികള്‍ വഹിക്കുന്ന ഒരുപാടുപേര്‍ അംഗങ്ങളാണ്.

ചാരിറ്റി സംഘടനയായി നിലകൊള്ളുന്ന അങഘഋഡ, നിരവധി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. അമേരിക്കയിലെ നിയമപാലനത്തേക്കും സൈന്യത്തിലേക്കും കൂടുതല്‍ മലയാളികള്‍ കടന്നുവരുന്നതിനെ പ്രോത്സാഹിപ്പിക്കാനും AMLEU ലക്ഷ്യമിടുന്നു.

അമേരിക്കയിലുടനീളവും കേരളത്തിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കമ്മ്യൂണിറ്റി ഔട്ട് റീച്ച്, മറ്റ് പ്രോജക്ടുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. നിയമപാലനരംഗത്തെ തൊഴിലുകളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ വര്‍ഷം മുതല്‍ $ 5,000 കോളജ് സ്‌കോളര്‍ഷിപ്പ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

വാര്‍ഷികാടിസ്ഥാനത്തില്‍ മിഡില്‍ മുതല്‍ സീനിയര്‍ ലെവല്‍ മാനേജ്‌മെന്റ് തലത്തിലേക്ക് വരെ ഇന്ത്യന്‍ പോലീസ് സര്‍വീസിലെ നിരവധി അംഗങ്ങളെ അമേരിക്കയിലേക്ക് കൊണ്ടുവരുന്ന ലോ എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഐപിഎസ് ഓഫീസര്‍മാര്‍ക്ക് പ്രഫഷണല്‍ വിദ്യാഭ്യാസവും അമേരിക്കയിലെ ഇപ്പോഴത്തെ കമ്മ്യൂണിറ്റി പോലീസ് രീതികളും , ആധുനിക പോലീസ് തന്ത്രങ്ങളും , നടപടിക്രമങ്ങളും ഉള്‍ക്കാഴ്ചയും പകര്‍ന്നുകൊണ്ട് സമൂഹത്തിന്റെ പ്രയോജനത്തിനായി മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ കൂടുതല്‍ സജ്ജമാക്കുന്ന പദ്ധതിയാണിത്.