സൗദിയില്‍ കോവിഡ്​ വാക്സിന്‍ കുത്തിവെപ്പ്​ കൂടുതല്‍​ തൊഴില്‍ മേഖലകളില്‍ നിര്‍ബന്ധമാക്കി.റ​സ്​​റ്റാ​റ​ന്‍​റു​ക​ള്‍, ഭ​ക്ഷ്യ​വ​സ്​​തു വി​ല്‍​പ​ന ക​ട​ക​ള്‍, ബാ​ര്‍​ബ​ര്‍ ​േഷാ​പ്പു​ക​ള്‍ എ​ന്നീ തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ്​ ശ​വ്വാ​ല്‍ ഒ​ന്നു​ മു​ത​ല്‍ കോ​വി​ഡ്​ വാ​ക്​​സി​ന്‍ കു​ത്തി​വെ​പ്പ്​ നി​ര്‍​ബ​ന്ധ​മാ​ക്കി​യ​ത്.

ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഒ​രു മാ​സം മു​മ്ബാ​ണ്​ മു​നി​സി​പ്പ​ല്‍-​ഗ്രാ​മ​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച​ത്. സ്​​ത്രീ​ക​ള്‍​ക്കാ​യു​ള്ള ബ്യൂ​ട്ടി പാ​ര്‍​ല​റു​ക​ളും തീ​രു​മാ​ന​ത്തി​ലു​ള്‍​പ്പെ​ടും. കു​ത്തി​വെ​പ്പെ​ടു​ക്കാ​ത്ത തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്​ കോ​വി​ഡ്​ ബാ​ധ​യി​ല്ലെ​ന്ന്​ തെ​ളി​യി​ക്കു​ന്ന ഒ​രോ ആ​ഴ്​​ച​യും ന​ട​ത്തി​യ പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​​ വേ​ണ​മെ​ന്നും മ​ന്ത്രാ​ല​യ​ത്തിന്റെ അ​റി​യി​പ്പി​ലു​ണ്ട്.