രാജ്യത്തെ വാക്സിന്‍ ക്ഷാമം പരിഹരിക്കാന്‍ ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയ എല്ലാ വാക്സിനുകളും അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍ . കൂടാതെ വിദേശ വാക്സിനുകള്‍ക്ക് അനുമതി നല്‍കുന്ന മാനദണ്ഡങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി.

വിദേശ വാക്സിനുകളുടെ ആദ്യ 100 ഗുണഭോക്താക്കളെ വാക്സിന്‍ വിതരണത്തിന് ഒരാഴ്ച മുമ്ബ് വിലയിരുത്താനാണ് വിദഗ്ധ സമിതിയുടെ തീരുമാനം. സൈഡസ് കാഡില, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിനുകള്‍ക്ക് ജൂണില്‍ അനുമതി ലഭിച്ചേക്കും. നോവാവാക്സ് സെപ്തംബറിലും ഭാരത് ബയോടെക്കിന്റെ ഇന്‍ട്രാ നാസല്‍ വാക്സിന്‍ ഒക്ടോബറോടെയും ലഭ്യമായേക്കും.