ദുബായ് റോഡുകളില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ വരുന്നു.2030നുള്ളില്‍ 25 ശതമാനം വാഹനങ്ങളും ഡ്രൈവര്‍ രഹിതമാക്കാനാണ് ദുബൈ ലക്ഷ്യമിടുന്നത്. അമേരിക്കക്കുപുറത്ത് ഡ്രൈവറില്ലാ വാഹനങ്ങള്‍ റോഡിലൂടെ സഞ്ചരിക്കുന്ന ആദ്യ നഗരമാകാന്‍ തയാറെടുക്കുകയാണ് ദുബൈ. ഡ്രൈവറില്ലാ വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് ക്രൂയിസ് എന്ന അമേരിക്കന്‍ കമ്പനിയുമായി ദുബൈ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്.ടി.എ) കരാര്‍ ഒപ്പിട്ടു.
കമ്പനിയുടെ നിയമകാര്യ പ്രതിനിധിയും മുന്‍ യു.എസ് അംബാസഡറുമായ ജെഫ് ബ്ലീച്ചുമായി കൂടിക്കാഴ്ച നടത്തിയശേഷം ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. 2023ല്‍ ഡ്രൈവറില്ലാത്ത ആദ്യ വാഹനങ്ങള്‍ ഓടിത്തുടങ്ങും. 2030ല്‍ നാലായിരത്തോളം ഡ്രൈവര്‍രഹിത വാഹനങ്ങള്‍ ദുബൈ നഗരത്തിന് സ്വന്തമാകും.