സെക്കന്‍ഡ് ഷോ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കാന്‍ ഫിലിം ചേംബര്‍ തീരുമാനമായി.
ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. സിനിമ സംഘടനകളുടെ സംയുക്ത യോഗത്തില്‍ നിര്‍മാതാക്കളും വിതരണക്കാരും തിയറ്റര്‍ ഉടമകളും പങ്കെടുത്തു.
പ്രദര്‍ശന സമയം നീട്ടി നല്‍കണമെന്ന ആവശ്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല മറുപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഫിലിം ചേംബര്‍ ഇന്ന് യോഗം ചേര്‍ന്നത്.
ഈയാഴ്ചയും മലയാളത്തില്‍ നിന്ന് പുതിയ ചിത്രങ്ങളുണ്ടാകില്ല. എന്നാല്‍ ഇതര ഭാഷാ ചിത്രങ്ങളുടെ പ്രദര്‍ശനം തുടരും.