ഇസ്രയേലില്‍ കോവിഡ്​ വാക്​സിനെടുത്ത 13 ഓളം പേര്‍ക്ക്​ നേരിയ പക്ഷാഘാതം.വാക്​സി​ന്റെഅത്തരം പാര്‍ശ്വഫലങ്ങള്‍ ബാധിച്ചവരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കൂടുതലാവാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംഭവത്തിന്​ പിന്നാലെ ആളുകള്‍ക്ക്​ വാക്​സി​ന്റെ രണ്ടാമത്തെ ഡോസ്​ നല്‍കാന്‍ വിദഗ്​ധര്‍ ഭയപ്പെടുകയാണ്​.

അതേസമയം കഴിഞ്ഞ മാസം യുകെയില്‍ സമാനമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ട്രയല്‍ ഘട്ടത്തിലായിരുന്ന ഫൈസര്‍ വാക്സിന്‍ നല്‍കിയ നാല് സന്നദ്ധപ്രവര്‍ത്തകര്‍ക്കായിരുന്നു അന്ന്​​ ബെല്‍സ്​ പാള്‍സിയുണ്ടായത്​. 2020 ഡിസംബര്‍ 20 നാണ് ഇസ്രായേല്‍ കോവിഡ് -19 വാക്സിനേഷന്‍ ഡ്രൈവ് ആരംഭിച്ചത്.