സംസ്ഥാനത്തെ ഇടത് വലത് മുന്നണികളിലെ പ്രധാന നേതാക്കൾ സംശയത്തിന്റെ നിഴലിലുള്ള ബൈതരണി കൽക്കരിപ്പാട അഴിമതിക്കേസിലെ അന്വേഷണം സി.ബി.ഐ ഊര്ജിതമാക്കുന്നു. കേരളത്തിൽ നിന്നുള്ള ഒരു ബി.ജെ.പി നേതാവ് വിവാരാവകാശ നിയമം അനുസരിച്ച് അന്വേഷണ പുരോഗതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ഡൽഹി യൂണിറ്റിന് കീഴിൽ നേരത്തെ കൽക്കരിപ്പാട കേസുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥന് ഫയലുകൾ കൈമാറി. പശ്ചിമ ബംഗാൾ സർക്കരുമായി ബന്ധപ്പെട്ട് ഉയർന്ന സമാന ആരോപണത്തിൽ ഇന്നലെ സി.ബി.ഐ രാജ്യവ്യപക റെയ്ഡ് നടത്തിയിരുന്നു.