ലങ്ക പ്രീമിയർ ലീഗിൽ വെടിക്കെട്ട് ബാറ്റിംഗുമായി വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ആന്ദ്രേ റസൽ. വെറും 14 പന്തുകളിൽ ഫിഫ്റ്റി നേടിയ താരം ടി-20 ചരിത്രത്തിലെ തന്നെ വേഗതയേറിയ മൂന്നാമത്തെ ഫിഫ്റ്റി എന്ന റെക്കോർഡും സ്വന്തമാക്കി. മത്സരത്തിൽ 19 പന്തുകൾ നേരിട്ട താരം 65 റൺസെടുത്ത് പുറത്താവാതെ നിന്നു.

മഴ മൂലം അഞ്ച് ഓവറാക്കി ചുരുക്കിയ ഗല്ലെ ഗ്ലാഡിയേറ്റേഴ്സ്-കൊളംബോ കിംഗ്സ് മത്സരത്തിലാണ് ഗെയിൽ വിശ്വരൂപം പൂണ്ടത്. കൊളംബോ കിംഗ്സിനു വേണ്ടി ഓപ്പണർ റോളിലിറങ്ങിയ താരം മുഹമ്മദ് ആമിർ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ 26 റൺസാണ് അടിച്ചെടുത്തത്. 19 പന്തുകളിൽ 9 ബൗണ്ടറിയും 4 സിക്സറും സഹിതം 65 റൺസെടുത്ത താരം പുറത്താവാതെ നിന്നു. റസലിൻ്റെ അസാമാന്യ ബാറ്റിംഗ് കരുത്തിൻ്റെ മികവിൽ 97 റൺസിൻ്റെ വിജയലക്ഷ്യമാണ് കൊളംബോ കിംഗ്സ് മുന്നോട്ടുവച്ചത്. ഗല്ലെ ഗ്ലാഡിയേറ്റേഴ്സിന് 62 റൺസ് മാത്രമേ നേറ്റാനായുള്ളൂ. 34 റൺസിന് കൊളൊംബോ വിജയിക്കുകയായിരുന്നു.

നവംബർ 26നാണ് ലങ്ക പ്രീമിയർ ലീഗ് ആരംഭിച്ചത്. കൊളംബോ കിംഗ്സ്, ഡാംബുള്ള ഹോക്സ്, ജാഫ്ന സ്റ്റാലിയൺസ്, ഗല്ലെ ഗ്ലാഡിയേറ്റേഴ്സ്, കാൻഡി ടസ്കേഴ്സ് അഞ്ച് ടീമുകളാണ് ലീഗിൽ ഉള്ളത്. നേരത്തെ നവംബർ 14നു നിശ്ചയിച്ചിരുന്ന ലീഗ് ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് റീഷെഡ്യൂൾ ചെയ്യുകയായിരുന്നു. നവംബർ 10നാണ് ഐപിഎൽ അവസാനിക്കുക. ഓഗസ്റ്റ് 28 മുതൽ ലങ്ക പ്രീമിയർ ലീഗ് ആരംഭിക്കാനാണ് ശ്രീലങ്ക തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡ് മാനദണ്ഡങ്ങൾ കാരണം ലീഗ് നീട്ടിവെക്കുകയായിരുന്നു.