സൗദി അറേബ്യയില്‍ ബുധനാഴ്ച 445 പേര്‍ കൊവിഡ് മുക്തരായി. 405 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 18 പേര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി മരിച്ചു. ആകെ റിപ്പോര്‍ട്ട് ചെയ്ത 343,375 പോസിറ്റീവ് കേസുകളില്‍ 329,715 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി തുടരുന്നു.

ആകെ മരണസംഖ്യ 5235 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8423 പേരാണ്. അതില്‍ 804 പേരുടെ നില ഗുരുതരമാണ്.