ജോയിച്ചൻ കരിക്കാടൻ

കോവിഡ് 19 പകർച്ചവ്യാധിമൂലം ലോകം എമ്പാടുമുള്ള മലയാളീ സമൂഗം ഈ വർഷത്തെ ഓണാഘോഷം വെട്ടിച്ചുരുക്കുമ്പോൾ, അറ്റ്ലാന്റയിലെ മലയാളികൾ വ്യത്യസ്തമായ നിലപാടുകളുമായി എന്നും മുന്നിൽനിൽക്കുന്ന “‘അമ്മ” ഈ വർഷത്തെ ഓണാഘോഷം തമിഴ്‌നാട്ടിലെ ചെങ്കോട്ടയിലുള്ള “അൻപ് ഇല്ലം” എന്ന സ്ഥാപനത്തിലെ ആരോരും ഇല്ലാത്ത അന്തേവാസികളോടപ്പം ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഓണത്തിന് അതിവിപുലമായ തരത്തിലുള്ള ഓണസദ്യ ഒരുക്കി, ഈ തിരുവോണം അൻപ് ഇല്ലത്തിലെ സഹോദരങ്ങൾക്ക് ഒരു പുത്തൻ അനുഭവംമായി.

ചാരിറ്റി പ്രവര്ത്തനങ്ങള്ക്ക് എന്നും മുന്നൂക്കം നൽകി, ജനഹ്ർദയങ്ങളിൽ എന്നും തനതായ മുന്ദ്ര പതിപ്പിച്ചു പ്രവർത്തിച്ചു വരുന്ന അറ്റ്ലാന്റാ മെട്രോ മലയാളീ അസോസിയേഷന്റെ സാരഥികളുടെ അൻമാർത്ഥമായ സഹകരണം പ്രശസനീയം തന്നെ. തിരുവോണ ദിനത്തിൽ നടന്ന  ചടങ്ങിൽ  അമ്മയുടെ മുൻ പ്രസിഡന്റ്മാരായ, മാത്യൂസ് വര്ഗീസ്, ഷാജു മാത്യു എന്നിവരുടെ നേതൃത്വത്തിൽ, അമ്മയുടെ ട്രെസ്സുറർ ജെയിംസ് കല്ലറക്കാനി, ചെക്ക് അംബു ഇല്ലം പ്രതിനിധിയായ ടോമി കൂട്ടകൈതക്ക്  കൈമാറുകായും ചെയ്തു. കരുണയുടെ ഹസ്തവുമായി അമ്മയുടെ സാരഥികൾ എല്ലാവരും  തന്നെ ഈ കാരുണ്യ പ്രവർത്തനത്തിൽ പങ്കുചേരുകയും,മറ്റുള്ളവർക്ക് പ്രചോദനവും മാതൃകയും ആയതിലും , കൂടാതെ ഇതിനു മുന്നിൽ നിന്ന് പ്രവർത്തിച്ച ട്രസ്‌റെർ ജെയിംസ് കല്ലറകാനിയെയും, ടോമി കൂട്ടകൈതയെയും നന്ദിയും അനുമോദനവും പ്രസിഡണ്ട് ഡൊമിനിക് ചാക്കോനാൽ  അറിയിച്ചു.