മസ്​കത്ത്​: ഒമാനില്‍ ഞായറാഴ്​ച 1197 പേര്‍ക്ക്​ പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ രോഗ ബാധിതര്‍ 38150 ആയി. 3292 പേര്‍ക്കാണ്​ രോഗപരിശോധന നടത്തിയത്​. പുതിയ രോഗികളില്‍ 488 പേര്‍ പ്രവാസികളും 709 പേര്‍ സ്വദേശികളുമാണ്​. 837 പേര്‍ക്ക്​ കൂടി രോഗം ഭേദമായിട്ടുണ്ട്​. ഇതോടെ രോഗമുക്​തരായവരുടെ എണ്ണം 21200 ആയി. നാലു പേര്‍ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 163 ആയി ഉയരുകയും ചെയ്​തു. 16787 പേരാണ്​ നിലവില്‍ അസുഖബാധിതരായിട്ടുള്ളത്​. 62 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 423  ആയി.  ഇതിൽ 118  പേർ  തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. പുതിയ രോഗികളിൽ 562 പേരാണ്​ മസ്​കത്ത്​ ​ ഗവർണറേറ്റിൽ നിന്നുള്ളത്​​.  ഇതോടെ മസ്​കത്ത്​ ഗവർണറേറ്റിലെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 25905 ആയി.