കോവിഡ് 19 വൈറസ് വ്യാപനം രാജ്യത്ത് അനുദിനം വര്‍ദ്ധിക്കുമ്ബോള്‍ എട്ട് സംസ്ഥാനങ്ങള്‍ ആശങ്കയെന്ന് കേന്ദ്രസര്‍ക്കാര്‍. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, തെലങ്കാന, ​ഗുജറാത്ത്, ആന്ധ്ര, ഉത്തര്‍പ്രദേശ്, പശ്ചിമ ബം​ഗാള്‍ എന്നിവിടങ്ങളിലാണ് വ്യാപനം ഉയരുന്നത്.

രാജ്യത്തെ കോവിഡ് രോ​ഗികളില്‍ 85 ശതമാനവും മരണപ്പെട്ടവരില്‍ 87 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇതോടെ രോഗവ്യാപനം തടയാന്‍ പരിശോധകള്‍ ഇനിയും കൂട്ടാനാണ് കേന്ദ്രസര്‍ക്കാ‍ര്‍ നിര്‍ദ്ദേശം. ‌

ഈ സംസ്ഥാനങ്ങളിലെ രോഗനിയന്ത്രണം വലിയ പ്രതിസന്ധിയാണ്, പരിശോധനകള്‍ കൂട്ടി കൂടുതല്‍ രോഗികളെ കണ്ടെത്തി നീരീക്ഷണത്തിലേക്ക് മാറ്റാനും നിര്‍ദ്ദേശിച്ചു. ഒപ്പം കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ ഉന്നതതല സംഘം ഈ സംസ്ഥാനങ്ങളിലെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കും.