ഇസ്ലാമബാദ് : ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയിലേക്ക് ഇന്ത്യയെ നോണ്‍ പെര്‍മനെന്റ് അംഗമായി തിരഞ്ഞെടുത്തത് പാകിസ്ഥാനില്‍ ആശങ്ക ജനിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.192 അംഗങ്ങളില്‍ 184 രാജ്യങ്ങളും ഇന്ത്യയ്ക്ക് അനുകൂലമായാണ് വോട്ട് ചെയ്തത്. ഐക്യരാഷ്ട്ര സംഘടനയിലെ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കിയ ഈ പിന്തുണ പാകിസ്ഥാന്‍ ഭയക്കുന്നുണ്ടെന്നാണ് സൂചനകള്‍.രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കിയ പിന്തുണയെ സംബന്ധിച്ച യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിച്ചേ മതിയാകൂവെന്ന പരാമര്‍ശവുമായി പാകിസ്ഥാന്റെ മുന്‍ വിദേശകാര്യ മന്ത്രിയായ ഖ്വാജാ ആസിഫ് രംഗത്ത് വന്നിരുന്നു.

സുരക്ഷാ സമിതിയിലെ അംഗമാവുകായെന്നത് അത്ര വലിയ കാര്യമല്ലായെങ്കിലും 192 വോട്ടുകളില്‍ 184 വോട്ടും ലഭിക്കുന്നത് ബൃഹത്തായ കാര്യമാണെന്നാണ് ഖ്വാജാ ആസിഫ് പറഞ്ഞത്.പാകിസ്ഥാന്‍ സഹോദര രാജ്യമായി കണ്ടിരുന്നവര്‍ പോലും ഇന്ത്യക്ക് വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.എട്ടാം തവണയാണ് ഇന്ത്യ ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയിലെ നോണ്‍ പെര്‍മനെന്റ് അംഗമാവുന്നത്.