അവസാന ഓവർ വരെ പൊരുതി ജയത്തിനരികെ വീണ് ഇന്ത്യ. ശ്രീലങ്കയോട് 16 റൺസിൻ്റെ തോൽവി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയർത്തിയ 206 റൺസ് മറികടക്കാൻ ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ ഓപ്പൺ മാരായ ഇഷാൻ കിഷ് (2) ശുഭ്മാൻ ഗില്ലിനെയും (5) പിന്നാലെ അരങ്ങറ്റക്കാരൻ രാഹുൽ ത്രിപാഠിയും (5) നഷ്ടമായി.

എന്നാൽ ആറാം വിക്കറ്റ് കൂട്ടുകെട്ടായി സൂര്യകുമാറും, അക്ഷറും ഇന്ത്യൻ മതിൽ തീർത്തതോടെയാണ് നാണംകെട്ട തോൽവിയുണ്ടാകാതെ സ്കോർ ഉയർന്നത്. 20 പന്തിൽ അക്ഷർ അർധസെഞ്ചറി നേടിയപ്പോൾ 91 റൺസ്
ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തു.

16–ാം ഓവറിൽ സൂര്യകുമാർ യാദവ് പുറത്തായി. തുടർന്ന് വന്ന ശിവം മാവിയും മികച്ച പിന്തുണ നൽകിയെങ്കിലും
എട്ടു വിക്കറ്റ് നഷ്ടത്തിൽ 190 റൺസിൽ ഇന്ത്യയുടെ ഇന്നിങ്സ് പൂർത്തിയായി. സന്ദർശകർ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 206 റൺസ് നേടിയത്.