ഈ നാടിനിത്‌ എന്തു പറ്റി? ബന്ധുവിന്റെ മാമ്മോദീസ കൂടാൻ പള്ളിയിൽ പോയപ്പോൾ നടന്ന അനുഭവം പങ്കുവച്ച് നടി സാന്ദ്ര തോമസ് പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. നിരവധി പേർ കുറിപ്പിന് കമന്റുമായി എത്തി. 

ഈ നാടിനിത്‌ എന്തു പറ്റി ? 

ഇന്ന് അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാൻ ഒരു പള്ളിയിൽ പോയി അവിടെ അഞ്ചോ ആറോ കുട്ടികളുടെ മാമ്മോദീസ ഒരുമിച്ചായിരുന്നു അവരോടും അവിടെ കൂടിയ ജനങ്ങളോടും ആയി ചില വിചിത്രമായ നിർദ്ദേശങ്ങളുമായി പള്ളിയിൽ അച്ഛൻ മൈക്കിലൂടെ വിളിച്ചു പറഞ്ഞു…

കുഞ്ഞിനെ ഇനി 3 ദിവസത്തേക്ക് അന്യ മതസ്ഥർക്ക് കൊടുക്കാൻ പാടില്ല. ഇനി 3 ദിവസത്തേക്ക് കുളിപ്പിക്കാൻ പാടില്ല. അഥവാ കുളിപ്പിക്കണമെങ്കിൽ ഒരു പാത്രത്തിൽ ഇരുത്തി തുടച്ചെടുക്കാം. ആ വെള്ളം ജീവിതകാലം സൂക്ഷിച്ചു വെക്കണം. ഇനി 3 ദിവസം കഴിഞ്ഞു കുളിപ്പിക്കുന്ന വെള്ളം പുഴയിൽ ഒഴുക്കി വിടണം. വേറെ എവിടെയും വെള്ളം അശ്രദ്ധമായി ഒഴുക്കൻ പാടില്ല . ജീവിതകാലം മുഴുവൻ സഭയിൽ വിശ്വസിച്ചു സഭ പറയുന്നത് അനുസരിച്ചു ജീവിക്കുന്ന ഒരു വ്യക്തിയായി കൊള്ളണം. സ്തോത്രം ഹല്ലേലുയ്യ ! സഭയും മതവും നീണാൾ വാഴട്ടെ’.