സന്തോഷ് ട്രോഫി ഫുട്‌ബോളിൽ ഗ്രൂപ്പ് മത്സരത്തിൽ ജമ്മു കശ്മീരിനെയും തകർത്ത് കേരളം കുതിപ്പ് തുടരുന്നു. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ജമ്മുവിനെ കേരളം തകർത്തത്. ഇതോടെ ​ഗ്രൂപ്പിൽ 12 പോയിന്റുമായി കേരളം ഒന്നാമതെത്തി.

കേരളത്തിനായി വിഘ്‌നേഷ് (51), റിസ്വാൻ (76), നിജോ ഗിൽബർട്ട് (93) എന്നിവരാണ് ഗോളുകൾ നേടിയത്. മിസോറാമിനെതിരേ ഞായറാഴ്‌ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ തോൽക്കാതിരുന്നാൽ കേരളത്തിന് നേരിട്ട് ഫൈനൽ റൗണ്ട് കളിക്കാം.