തി​​രു​​വ​​ന​​ന്ത​​പു​​രം: ഭ​​ര​​ണ​​ഘ​​ട​​നാ വി​​രു​​ദ്ധ പ്ര​​സം​​ഗ​​ത്തെ​​ത്തു​​ട​​ര്‍ന്ന് സ്ഥാ​​ന​​മൊ​​ഴി​​ഞ്ഞ സ​​ജി ചെ​​റി​​യാ​​ൻ ഇ​​ന്നു വീ​​ണ്ടും മന്ത്രിയായി സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്തു. രാജ് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആ​​രി​​ഫ് മു​​ഹ​​മ്മ​​ദ് ഖാ​​ൻ സത്യവാചകം ചെല്ലിക്കൊടുത്തു. 

ഇ​​ന്നു വൈ​​കി​​ട്ടു നാ​​ല് മണിക്ക് രാ​​ജ്ഭ​​വ​​നി​​ലാ​യിരുന്നു സ​​ത്യ​​പ്ര​​തി​​ജ്ഞ.  മുഖ്യമന്ത്രി, സ്പീക്കർ, എൽ.ഡി.എഫ് നേതാക്കൾ എന്നിവർ ചടങ്ങിനെത്തി. 6 ​​മാ​​സ​​ത്തെ ഇ​​ട​​വേ​​ള​​ക്ക് ശേ​​ഷ​​മാ​​ണ് സ​​ജി ചെ​​റി​​യാ​​ന്‍ വീ​​ണ്ടും മ​​ന്ത്രി​​സ​​ഭ​​യി​​ലേ​​ക്ക് തി​​രി​​കെ​​യെ​​ത്തു​​ന്ന​​ത്. നേ​​ര​​ത്തെ വ​​ഹി​​ച്ചി​​രു​​ന്ന ഫി​​ഷ​​റീ​​സ് ഉ​​ള്‍പ്പെ​​ടെ വ​​കു​​പ്പു​​ക​​ള്‍ ത​​ന്നെ​​യാ​​കും സ​​ജി ചെ​​റി​​യാ​​ന് ല​​ഭി​​ക്കു​​ക​​യെ​​ന്നു സൂ​​ച​​ന. യു.ഡി.എഫ് സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്ക്കരിച്ചു. കെപിസിസി ഇന്ന് കരിദിനമായി ആചരിക്കുകയാണ്. ബിജെപി ഭരണഘടന സംരക്ഷണ ദിനമായും പ്രതിഷേധം സംഘടിപ്പിച്ചു

സ​​ത്യ​​പ്ര​​തി​​ജ്ഞ​​യ്ക്ക് സ​​മ​​യം തേ​​ടി​​യു​​ള്ള മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ശു​​പാ​​ര്‍ശ ഗ​​വ​​ര്‍ണ​​ര്‍ ആ​​രി​​ഫ് മു​​ഹ​​മ്മ​​ദ് ഖാ​​ൻ അം​​ഗീ​​ക​​രി​​ച്ച​​തോ​​ടെ​​യാ​​ണ് അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​നു വി​​രാ​​മ​​മാ​​യ​​ത്. സ​​ർ​​ക്കാ​​ർ ശു​​പാ​​ർ​​ശ​​യി​​ൽ വി​​ശ​​ദീ​​ക​​ര​​ണം തേ​​ടു​​മെ​​ന്നു ഗ​​വ​​ർ​​ണ​​ർ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ,  വി​​ശ​​ദ​​മാ​​യ പ​​രി​​ശോ​​ധ​​ന​​യ്ക്ക് ശേ​​ഷം ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ ശു​​പാ​​ർ​​ശ അം​​ഗീ​​ക​​രി​​ക്കുകയായിരുന്നു. 

അതേസമയം, വി​​വാ​​ദ പ്ര​​സം​​ഗ​​ത്തി​​ൽ സ​​ജി ചെ​​റി​​യാ​​ന്  ക്ലീ​​ന്‍ ചി​​റ്റ് ന​​ല്‍കി​​യ പൊ​​ലീ​​സ് റി​​പ്പോ​​ര്‍ട്ട് തി​​രു​​വ​​ല്ല കോ​​ട​​തി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​യി​​ലാ​​ണ്. ഇ​​തി​​ല്‍ അ​​ന്തി​​മ തീ​​രു​​മാ​​നം വ​​ന്നി​​ട്ടി​​ല്ലെ​​ന്നി​​രി​​ക്കെ  ക്ലീ​​ന്‍ ചി​​റ്റ് ന​​ല്‍കി​​യ റി​​പ്പോ​​ര്‍ട്ട് പ​​രി​​ഗ​​ണി​​ക്ക​​രു​​തെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു പ​​രാ​​തി​​ക്കാ​​ര​​ന്‍ വീ​​ണ്ടും തി​​രു​​വ​​ല്ല കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചി​​ട്ടു​​ണ്ട്. പൊ​​ലീ​​സ് റി​​പ്പോ​​ര്‍ട്ടി​​നെ​​തി​​രേ ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും ഹ​​ര്‍ജി​​യി​​ല്‍ തീ​​ർ​​പ്പു​​ണ്ടാ​​കും വ​​രെ തീ​​രു​​മാ​​നം മാ​​റ്റി​​വ​​യ്ക്ക​​ണ​​മെ​​ന്നു​​മാ​​ണ് പ​​രാ​​തി​​ക്കാ​​ര​​നാ​​യ അ​​ഡ്വ. ബൈ​​ജു നോ​​യ​​ലി​​ന്‍റെ ആ​​വ​​ശ്യം. 

അ​​തി​​നി​​ടെ, സ​​ജി ചെ​​റി​​യാ​​ന്‍റെ സ​​ത്യ​​പ്ര​​തി​​ജ്ഞ​​യി​​ൽ പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി പ്ര​​തി​​പ​​ക്ഷ​​വും ബി​​ജെ​​പി​​യും രം​​ഗ​​ത്തെ​​ത്തി. കോ​​ൺ​​ഗ്ര​​സ് ഇ​​ന്ന് ക​​രി​​ദി​​നാ​​ച​​ര​​ണ​​ത്തി​​ന് ആ​​ഹ്വാ​​നം ചെ​​യ്ത​​പ്പോ​​ൾ ബി​​ജെ​​പി  ഭ​​ര​​ണ​​ഘ​​ട​​നാ സം​​ര​​ക്ഷ​​ണ ദി​​നം ആ​​ച​​രി​​ക്കും.​​സം​​സ്ഥാ​​ന​​ത്ത് വി​​വി​​ധ വേ​​ദി​​ക​​ളി​​ൽ കേ​​ന്ദ്ര​​മ​​ന്ത്രി​​മാ​​ര​​ട​​ക്കം പ​​ങ്കെ​​ടു​​ക്കു​​ന്ന പ​​രി​​പാ​​ടി​​ക​​ളാ​​ണ് ഇ​​രു​​വി​​ഭാ​​ഗ​​വും സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്.