തിരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസം മുതൽ ശ്രദ്ധേയമായ മണ്ഡലമാണ് തൃശൂർ. മണ്ഡലത്തിൽ തനിക്കുവേണ്ടി ആദ്യമായി വോട്ട് ചെയ്തതിലെ സന്തോഷം പങ്കുവെയ്ക്കുകയാണ് ഇടത് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാർ. കുടുംബത്തോടൊപ്പമാണ് അദ്ദേഹം വോട്ട്ചെയ്യാൻ എത്തിയത്. തൃശൂർ മുറ്റിച്ചൂർ എ എൽ പി സ്കൂളിലെ 29-ാം നമ്പർ  ബൂത്തിൽ കുടുംബത്തോടൊപ്പം എത്തി വോട്ടു  ചെയ്തശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു സുനിൽകുമാർ. 

ബിജെപി പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നു എന്നും പണം നൽകിയാൽ വോട്ട് കിട്ടുമെന്ന് കരുതുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് വോട്ടർമാരെ ചെറുതാക്കി കാണലാണെന്നും ഇക്കാര്യത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും പണത്തിന്റെ സ്രോതസിനെ കുറിച്ച് അന്വേഷണം നടത്തണം എന്നും വിഎസ് സുനിൽകുമാർ പറഞ്ഞു. 

ഇത്തരക്കാർക്ക് തൃശൂർ ഇന്ന് മറുപടി കിട്ടുമെന്നും എൽ ഡി എഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പറഞ്ഞ സുനിൽകുമാർ തികച്ച ആത്മവിശ്വാസം പ്രകടിപ്പിച്ചു.