ന്യൂയോര്‍ക്ക് : അമേരിക്കന്‍ മാദ്ധ്യമമായ സിഎന്‍എന്നിന്റെ മുതിര്‍ന്ന ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റായിരുന്ന ഡ്രൂ ഗ്രിഫിന്‍ ( 60 ) അന്തരിച്ചു. കാന്‍സര്‍ ബാധിതനായിരുന്നു.


ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷം, വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന്റെ അനന്തര ഫലങ്ങള്‍, സൊമാലിയയിലെ ക്ഷാമം, അമേരിക്കയെ വിറപ്പിച്ച കത്രീന കൊടുങ്കാറ്റ് തുടങ്ങി നിരവധി വിഷയങ്ങളില്‍ ഡ്രൂ തയാറാക്കിയ റിപ്പോര്‍ട്ടുകള്‍ ലോകശ്രദ്ധ നേടിയിരുന്നു. പത്ത് വര്‍ഷം സിഎന്‍എന്നിന്റെ ഭാഗമായത്. നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.