ഷാ​ര്‍​ജ: കേ​ര​ള സ​ർ​ക്കാ​ർ പ്ര​വാ​സി​ക​ളെ നി​ര​ന്ത​രം അ​വ​ഗണിക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി​.ഡി.സ​തീ​ശ​ന്‍. പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​നോ പ​രി​ഹാ​രം കാ​ണാ​നോ സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നും സ​തീ​ശ​ന്‍ ഷാ​ര്‍​ജ​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കോ​വി​ഡ് മൂ​ലം എ​ത്രയാളുകൾ വി​ദേ​ശ​ത്ത് നി​ന്ന് തി​രി​കെ വ​ന്നു എ​ന്ന ക​ണ​ക്ക് പോ​ലും സ​ർ​ക്കാ​രി​ന്‍റെ അ​ടു​ത്തി​ല്ല. ലോ​ക കേ​ര​ള സ​ഭ​ക​ൾ കൊ​ണ്ട് പ്ര​വാ​സി​ക​ൾ​ക്ക് യാ​തൊ​രു നേ​ട്ട​വും ല​ഭി​ക്കു​ന്നി​ല്ല- സ​തീ​ശ​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, എ​ന്‍​എ​സ്എ​സി​നെ ത​ള്ളി​പറ​ഞ്ഞി​ട്ടി​ല്ലെ​ന്നും സ​തീ​ശ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി. തൃ​ക്കാ​ക​ര തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ​മ​യ​ത്ത് വ​ര്‍​ഗീ​യ​വാ​ദി​ക​ളു​ടെ വോ​ട്ട് വേ​ണ്ടെ​ന്ന് മാ​ത്ര​മേ പ​റ​ഞ്ഞി​ട്ടു​ള്ളൂ. മ​റ്റാ​രു​ടെ​യും വോ​ട്ട് വേ​ണ്ടെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.