മെ​ല്‍​ബ​ണ്‍: ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ഫൈ​ന​ലി​ലെ ത​ങ്ങ​ളു​ടെ പ​രാ​ജ​യ​ത്തി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യ​ത് ഷ​ഹീ​ന്‍ അ​ഫ്രീ​ദി​യു​ടെ പ​രി​ക്കെ​ന്ന് പാ​ക്കി​സ്ഥാ​ൻ നാ​യ​ക​ൻ ബാ​ബ​ർ അ​സം. മത്സരശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ബാ​ബ​ർ അ​സം ഇക്കാര്യം പറഞ്ഞത്.

പാ​ക്കി​സ്ഥാ​ൻ ബാ​റ്റ​ർ​മാ​ർ 20 റ​ൺ​സ് കൂ​ടി നേ​ട​ണ​മാ​യി​രു​ന്നു. ചെ​റി​യ സ്കോ​റാ​ണ് പ്ര​തി​രോ​ധി​ക്കേ​ണ്ട​ത് എ​ങ്കി​ലും ബൗ​ള​ർ​മാ​രു​ടെ പോ​രാ​ട്ടം അ​വി​ശ്വ​സ​നീ​യ​മാ​യി​രു​ന്നു. പ​ക്ഷേ നി​ർ​ഭാ​ഗ്യ​വ​ശാ​ൽ നി​ർ​ണാ​യ​ക സ​മ​യ​ത്ത് അ​ഫ്രീ​ദി​ക്ക് പ​രി​ക്കേ​റ്റ​ത് തി​രി​ച്ച​ടി​യാ​യെ​ന്നും അ​സം പ​റ​ഞ്ഞു.

ഇം​ഗ്ല​ണ്ടി​ന് ജ​യി​ക്കാ​ൻ 29 പ​ന്തി​ൽ 41 റ​ൺ​സ് വേ​ണം എ​ന്ന നി​ല​യി​ൽ പ​രു​ങ്ങി​യ​പ്പോ​ൾ ആ​ണ് അ​ഫ്രീ​ദി ഒ​രു പ​ന്തെ​റി​ഞ്ഞ ശേ​ഷം ഓ​വ​ർ പൂ​ർ​ത്തി​യാ​ക്കാ​തെ ഗ്രൗ​ണ്ട് വി​ട്ട​ത്. പ​ക​ര​മെ​ത്തി​യ ഇ​ഫ്തി​ഖ​ര്‍ അ​ഹ​മ്മ​ദി​ന്‍റെ അ​ഞ്ച് പ​ന്തി​ല്‍ 13 റ​ണ്‍​സാ​ണ് ഇം​ഗ്ല​ണ്ട് നേ​ടി​യ​ത്. പി​ന്നാ​ലെ പാ​ക്കി​സ്ഥാ​ൻ മ​ത്സ​രം കൈ​വി​ടു​ക​യും ചെ​യ്തു.

പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 138 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇം​ഗ്ല​ണ്ട് ആ​റ് പ​ന്ത് ബാ​ക്കി നി​ൽ​ക്കെ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ബൗ​ണ്ട​റി​ക​ൾ ക​ണ്ടെ​ത്തി​യ ബെ​ൻ സ്റ്റോ​ക്സാ​ണ് ടീ​മി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.