വാഷിങ്ടൺ: തന്‍റെ നയങ്ങളെ സോഷ്യലിസം എന്ന് മുദ്രകുത്തിയ പ്രതിഷേധക്കാർക്കെതിരെ രോഷം പ്രകടിപ്പിച്ച് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ.

തന്നെ സോഷ്യലിസ്റ്റ് എന്ന് വിളിക്കുന്നവർ വിഡ്ഢികളാണെന്നും അദ്ദേഹം പറഞ്ഞു. ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളുമായി സംസാരിക്കുകയായിരുന്നു ബൈഡൻ. സാമൂഹിക സുരക്ഷ കാര്യങ്ങൾക്ക് റിപ്പബ്ലിക്കന്മാർ കുറച്ചു പ്രാധാന്യമാണ് നൽകുന്നത്.

ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കന്മാർ വിജയിച്ചാൽ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളും വിരമിക്കൽ ആനുകൂല്യങ്ങളും മറ്റ് പരിരക്ഷകളും നഷ്ടപ്പെടുമെന്ന് ജോ ബൈഡൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.