കണ്ണൂർ: ബിജെപിയിൽ ചേരുന്നത് സംബന്ധിച്ച് എൽഡിഎഫ് കൺവീനറും സിപിഎം നേതാവുമായ ഇപി ജയരാജൻ  ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ.

‘ഇപിക്കെതിരായ ആരോപണത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍ ചായ കുടിക്കാന്‍ ഇപിയുടെ വീട്ടില്‍ പോകാന്‍ ഇപിയുടെ വീട് ചായപ്പീടികയാണോ? പൂര്‍വകാല ബന്ധമില്ലാതെ ഒരാള്‍ മറ്റൊരാളിന്റെ വീട്ടില്‍ ചായ കുടിക്കാന്‍ പോകുമോ? സുധാകരൻ ചോദിച്ചു.

വലിയ ഒരു സ്ഥാപനം ഷെയര്‍ ചെയ്ത് കൊടുത്തില്ലേ , അത് ചുമ്മാ കൊടുത്തതാണോ, അല്ലല്ലോ, പറയുമ്ബോള്‍ വ്യക്തത വേണം. എനിക്കറിയാവുന്ന കാര്യങ്ങൾ തുറന്നുപറഞ്ഞു എന്നല്ലാതെ, എന്തെങ്കിലും ഒന്ന് ആഡ് ചെയ്‌തോ അദ്ദേഹത്തെ ഒന്ന് നാറ്റിക്കാമോ എന്നൊന്നും കരുതിയല്ല പറഞ്ഞത്.

നിയമനടപടികളുമായി അദ്ദേഹം മുന്നോട്ടുപോയിക്കൊട്ടെ. ഒരു പ്രശ്‌നവുമില്ല. അദ്ദേഹം തന്നെ പറഞ്ഞല്ലോ കണ്ടു വന്നു എന്നൊക്കെ. അതിന് അപ്പുറത്തല്ലേ നിയമം ഉള്ളൂ. അതിന് കുഴപ്പമില്ല.’- – സുധാകരന്‍ പറഞ്ഞു.