കൊച്ചി: തേവരയിൽ ഫ്ലാറ്റിൽ നിന്നു വീണ് പതിനേഴുകാരനായ വിദ്യാർഥി മരിച്ചു. നേവി ഉദ്യോഗസ്ഥൻ സിറിൽ തോമസിൻ്റെ മകൻ നീൽ ജോസ് ജോർജ് ആണ് മരണപ്പെട്ടത്. തേവര ഫെറിക്കടുത്തുള്ള ഫ്ളാറ്റിലാണ് അപകടം നടന്നത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

ഫ്ളാറ്റിൽ നിന്ന് വീണ് തലയ്ക്കു ഗുരുതരമായി പരുക്കേറ്റ കുട്ടിയെ അപ്പോൾത്തന്നെ മാതാപിതാക്കളും മൂത്ത സഹോദരനും ചേർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. നീൽ ജോസ് ജോർജിൻ്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തേവര പൊലീസ് സ്ഥലത്തെത്തി കേസെടുത്തു.