മും​ബൈ: കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​വ​സാ​യി മു​കേ​ഷ് അം​ബാ​നി​യു​ടെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചു. ഇ​സ​ഡ് പ്ല​സ് കാ​റ്റ​ഗ​റി സു​ര​ക്ഷ​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ഇ​സ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി.

കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സു​ര​ക്ഷ മു​കേ​ഷ് അം​ബാ​നി​ക്കും കു​ടും​ബ​ത്തി​നും തു​ട​ര​ണ​മെ​ന്ന് നേ​ര​ത്തെ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രാ​ണ് അം​ബാ​നി​ക്കും കു​ടും​ബ​ത്തി​നും സു​ര​ക്ഷ ഒ​രു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം അം​ബാ​നി​യു​ടെ വീ​ടി​നു സ​മീ​പം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ സ്ഫോ​ട​ക​വ​സ്തു​ക്ക​ളോ​ടു കൂ​ടി കാ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു.