നവീകരിച്ച പരി. കുർബാന തക്സ, ജനങ്ങളുടെ ഉപയോഗത്തിനുളള കുർബാന പുസ്തകം എന്നീ പേരുകളിൽ പല പതിപ്പുകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി സീറോ മലബാർ ആരാധനക്രമ കമ്മീഷന്‍. പ്രചരിക്കുന്ന പതിപ്പ് സീറോ മലബാർ സിനഡിന്റെയോ ആരാധനക്രമകമ്മീഷന്റെയോ അനുവാദത്തോടു കൂടിയോ അംഗീകാരത്തോടു കൂടിയോ അല്ലായെന്നു അറിയിക്കുന്നുകയാണെന്നു കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. സീറോമലബാർ സിനഡിന്റെ അംഗീകാരത്തോടുകൂടി ആരാധനാ ക്രമകമ്മീഷൻ പ്രസിദ്ധീകരിച്ച കുർബാനതയും ജനങ്ങളുടെ ഉപയോഗത്തിനുളള കുർബാന പുസ്തകവും വാങ്ങി ഉപയോഗിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും സീറോമലബാർ ആരാധനക്രമകമ്മീഷൻ മാർ തോമസ് ഇലവനാൽ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.