ഈ ​വ​ര്‍​ഷ​ത്തെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ഒ​ന്നാം​വ​ര്‍​ഷ പ​രീ​ക്ഷാ​ഫ​ലം ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. രാ​വി​ലെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി ​ശി​വ​ന്‍ കു​ട്ടി അ​റി​യി​ച്ചു.

പു​ന​ർ മൂ​ല്യ​നി​ർ​ണ​യം, ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ പ​ക​ർ​പ്പ്, സൂ​ക്ഷ്മ പ​രി​ശോ​ധ​ന എ​ന്നി​വ​യ്ക്ക് ര​ണ്ടാം തീ​യ​തി വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ അ​പ്‌​ലോ​ഡ് ചെ​യ്യേ​ണ്ട അ​വ​സാ​ന തീ​യ​തി മൂ​ന്ന്. ഫീ​സ് ചു​വ​ടെ (പേ​പ്പ​ർ ഒ​ന്നി​ന്). പു​ന​ർ മൂ​ല്യ​നി​ർ​ണ​യം – 500, സൂ​ക്ഷ്മ പ​രി​ശോ​ധ​ന – 100, ഫോ​ട്ടോ​കോ​പ്പി – 300 രൂ​പ.

www.keralresults.nic.in, www.dhsekerala.gov.in,www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എ​ന്നീ വെ​ബ്‌​സൈ​റ്റു​ക​ളി​ലാ​ണ് ഫ​ലം ല​ഭി​ക്കു​ക.