കൊച്ചി : ബെവ്കോയെ വീണ്ടും വിമര്‍ശിച്ച്‌ ഹൈക്കോടതി. ബെവ്കോ ഔട്‌ലറ്റുകളിലെ പരിഷ്‌കാരങ്ങള്‍ ഒരു കാലിലെ മന്ത് എടുത്ത് അടുത്ത കാലില്‍ വെച്ചത് പോലെയാണെന്നും ഹൈക്കോടതി പറഞ്ഞു.

ബെവ്‌കോയില്‍ ക്യൂ ഒഴിവാക്കണം. ആരും വീടിന് മുന്നില്‍ ബെവ്കോ ഔട്‌ലറ്റുകള്‍ വരാന്‍ ആഗ്രഹിക്കുന്നില്ല. നയപരമായ മാറ്റം ആവശ്യമാണെന്നും കോടതി പറഞ്ഞു. മറ്റുകടകളില്‍ എന്നപോലെ കയറാനും ഇറങ്ങാനുമുള്ള സൗകര്യം ബെവ്കോയില്‍ വേണം. ക്യൂ നില്‍ക്കേണ്ട അവസ്ഥ ഉണ്ടാക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം, വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്ത പത്ത് മദ്യശാലകള്‍ മാറ്റി സ്ഥാപിച്ചതായി
സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 33 കൗണ്ടര്‍ പരിഷ്‌കരിച്ചു. എന്നാല്‍, വാക്ക് ഇന്‍ ഷോപ്പ് തുടങ്ങേണ്ട സമയം ആയി കഴിഞ്ഞെന്നും അതിനെ പറ്റി ഉള്ള സര്‍ക്കാരിന്റെ അഭിപ്രായം അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും ഹൈക്കോടതി അറിയിച്ചു.