കോഴിക്കോട്: ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് വരുന്നതില്‍ സന്തോഷമെന്ന് കെ. മുരളീധരന്‍ എം.പി. തനിക്കെതിരെ മത്സരിച്ചിരുന്നെങ്കിലും നല്ല അടുപ്പം അദ്ദേഹവുമായുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ പിതാവുമായും ചെറിയാന്‍ ഫിലിപ്പിന് നല്ല ബന്ധമായിരുന്നു. പലരും പിതാവിനെ കൈവിട്ടപ്പോള്‍ ചെറിയാന്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

ചെറിയാന്‍ ഫിലിപ്പ് മടങ്ങിവരവ് പാര്‍ട്ടിക്ക് കരുത്ത് പകരും. ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് അദ്ദേഹമാണെന്നും അപ്പോള്‍ കൂടുതല്‍ പ്രതികരിക്കാമെന്നും കെ. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.