ദേഷ്യം മാനുഷികമായ വികാരമാണ്. എന്നാല്‍ അമിതമായ ദേഷ്യം മനുഷ്യരില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഉത്കണ്ഠ, ഡിപ്രഷന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ അമിതമായ ദേഷ്യത്താല്‍ ഉണ്ടാകും. ഇതെല്ലാം തന്നെ മാനസിക, ശാരീരിക ആരോഗ്യത്തെ മോശമായി ബാധിക്കുന്നവയാണ്. ദേഷ്യം പുറത്തേയ്ക്ക് പ്രകടിപ്പിക്കുന്നതും മനസില്‍ തന്നെ സൂക്ഷിക്കുന്നതും നല്ലതല്ല.

അമിത ദേഷ്യം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഹൃദയത്തെയാണ്. ഹൃദയാഘാത സാധ്യതയും വളരെ കൂടുതലാണ്. ദേഷ്യപ്പെടുന്നത് സ്‌ട്രോക്ക് വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. തലച്ചോറില്‍ രക്തസ്രാവമുണ്ടാകാനും രക്തം കട്ട പിടിക്കാനുമെല്ലാം ഇത് കാരണമാകും. അമിത ദേഷ്യം ബി.പി കൂട്ടുന്നു. ദേഷ്യം ആന്റിബോഡിയായി ഇമ്യൂണോഗ്ലോബിന്‍ എയില്‍ കുറവ് വരുത്തും. ഈ ആന്റിബോഡി ശരീരത്തിന് പ്രതിരോധം നല്‍കുന്ന ഒന്നാണ്. കൂടാതെ ദേഷ്യം ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും.