മുംബൈ: ജാമ്യത്തിനായി വീണ്ടും അപേക്ഷിച്ച്‌ ആര്യന്‍ ഖാന്‍. മുംബൈ സെഷന്‍സ് കോടതിയിലാണ് ആര്യന്‍ ജാമ്യേപക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ജാമ്യേപക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസമാണ് മുംബൈ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ആര്യന്റെ ജാമ്യാപേക്ഷ തള്ളിയത്. ആര്യനോടൊപ്പം കേസില്‍ അറസ്റ്റിലായ അര്‍ബാസ് മെര്‍ച്ചന്റും മുന്‍മുന്‍ ധമേച്ചയും സമര്‍പ്പിച്ച ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് മൂവരും.

കഴിഞ്ഞ ഞായറാഴ്ച മുംബൈയിലെ ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടിക്കിടെ നടന്ന എന്‍സിബി റെയ്ഡിലാണ് ഷാരൂഖ് ഖാന്റെ മകന്‍ ഉള്‍പ്പെടെ എട്ട് പേര്‍ പിടിയിലാകുന്നത്. സംഭവത്തിന് പിന്നാലെ നടന്ന അന്വേഷണത്തില്‍ ഇതുവരെ 19 പേര്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. നടന്‍ അര്‍ബാസ് മെര്‍ച്ചന്റിന് മയക്കുമരുന്ന് എത്തിച്ചതായി കരുതുന്നയാളാണ് ഒടുവില്‍ പിടിയിലായത്. ഷാരൂഖ് ഖാന്റെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരെ എന്‍സിബി ചോദ്യം ചെയ്തിരുന്നു.