മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാജി സമര്‍പ്പിക്കും. മന്ത്രിസഭ യോഗം ഇന്ന് രാവിലെ 10 മണിക്ക് ചേരും . കണ്ണൂരില്‍ നിന്നും തലസ്ഥാനത്ത് എത്തുന്ന മുഖ്യമന്ത്രി ഉച്ചയ്ക്ക് മുന്‍പായി രാജ്ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ശിച്ചായിരിക്കും രാജി സമര്‍പ്പിക്കുക.

മഹാവിജയത്തിന്റെ അവകാശികള്‍ ജനങ്ങളെന്നും , 5 വര്‍ഷത്തെ ഭരണം ജനങ്ങള്‍ അംഗീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു .

എല്‍ഡിഎഫിന് കിട്ടിയ എംഎല്‍എമാരുടെ ഭൂരിപക്ഷം തെളിയിച്ചുള്ള കത്ത് അടുത്ത ദിവസം തന്നെ ഗവര്‍ണറുടെ മുന്നില്‍ സമര്‍പ്പിക്കും. എംഎല്‍എമാരുടെ കത്ത് പരിഗണിച്ച്‌ ഇടത് മുന്നണിയെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കും.

ഏപ്രില്‍ ആറിന് നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്നലെയായിരുന്നു. എല്‍ഡിഎഫ് 99 സീറ്റിലും യുഡിഎഫ് 41 സീറ്റിലും വിജയം നേടി. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് പോലും നേടാനായില്ല. 44 വര്‍ഷത്തെ ചരിത്രം തിരുത്തിയാണ് ഇടത് മുന്നണി വീണ്ടും അധികാരത്തിലേറുന്നത്.