തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പി​ലെ ച​രി​ത്ര വി​ജ​യ​ത്തി​നു വി​ജ​യ​ത്തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ തി​ങ്ക​ളാ​ഴ്ച ത​ല​സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തും. ക​ണ്ണൂ​രി​ല്‍​നി​ന്നും വി​മാ​ന​മാ​ര്‍​ഗ​മെ​ത്തു​ന്ന അ​ദ്ദേ​ഹ​ത്തി​നൊ​പ്പം കു​ടും​ബാം​ഗ​ങ്ങ​ളു​മു​ണ്ട്. ത​ല​സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി ഗ​വ​ര്‍​ണ​റെ ക​ണ്ട് രാ​ജി സ​മ​ര്‍​പ്പി​ക്കും. ഉ​ച്ച​യ്ക്ക് 12 ന് ​ആ​ണ് രാ​ജ്ഭ​വ​നി​ലെ​ത്തി ഗ​വ​ര്‍​ണ​റെ കാ​ണു​ക.

മു​ഖ്യ​മ​ന്ത്രി​യോ​ട് ഗ​വ​ര്‍​ണ​ര്‍ കാ​വ​ല്‍ മ​ന്ത്രി​സ​ഭ​യാ​യി തു​ട​രാ​ന്‍ ആ​വ​ശ്യ​പ്പെ​ടും. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു കൊ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ വി​ജ്ഞാ​പ​നം പു​റ​പ്പെ​വി​ടു​വി​ച്ച ശേ​ഷ​മാ​കും പു​തി​യ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ക. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നാ​ലാം തീ​യ​തി വ​രെ തു​ട​രും.