തിരുവനന്തപുരം: ഇന്ത്യയില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി കുറയുന്ന പ്രവണത തുടരുന്നു.1.84 ലക്ഷം (1,84,182)പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇത് ആകെ രോഗബാധിതരുടെ 1.73% മാത്രമാണ്.നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ ഭൂരിഭാഗവും രണ്ട് സംസ്ഥാനങ്ങളില്‍ നിന്നാണ്. ആകെ ചികിത്സയില്‍ ഉള്ളവരുടെ 64.71% കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന്.

ആകെ രോഗികളുടെ 39.7% കേരളത്തിലും, 25% മഹാരാഷ്ട്രയിലും ആണ്. എട്ട് മാസത്തെ ഏറ്റവും കുറഞ്ഞ മരണനിരക്ക് ആയ 131 ആണ് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്.

ലോകത്തും രാജ്യത്തും പൊതുവേ കൊവിഡ് രോഗം കുറഞ്ഞു വരുമ്ബോള്‍ കേരളത്തില്‍ മാത്രംകൊവിഡ്രോഗികള്‍ കൂടിവരുന്നത് വളരെ ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

കേരളത്തില്‍ ഇതുവരെ 8,77,283കൊവിഡ്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 3624 പേര്‍ മരിക്കുകയും ചെയ്തതായാണ് സര്‍ക്കാര്‍ രേഖകള്‍ പറയുന്നത്. ഈ കണക്ക് അനുസരിച്ച്‌

കൊവിഡ്രോഗികളുടെ എണ്ണത്തില്‍ നാലാം സ്ഥാനവും മരണത്തില്‍ പന്ത്രണ്ടാം സ്ഥാനവും കേരളത്തിനാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസരണമായി സംസ്ഥാനത്ത് ആവശ്യാനുസരണംരോഗ പരിശോധനയും കൃത്യമായി മരണം രേഖപ്പെടുത്തലും നടത്തിയിരുന്നെങ്കില്‍ ഇതിലും വലിയ സംഖ്യകള്‍ റിപ്പോര്‍ട്ട്ചെയ്യപ്പേട്ടേനേ.

ലോകാരോഗ്യസംഘടനയുടെനിര്‍ദ്ദേശ പ്രകാരം പരമാവധി പേരെടെസ്റ്റ് ചെയ്യുക, രോഗികളെ തിരിച്ചറിയുക, രോഗമുള്ളവരെപ്രത്യേകം പാര്‍പ്പിക്കുക എന്ന നയമാണ്ലോകത്തെല്ലായിടത്തുംസ്വീകരിച്ചത്. എന്നാല്‍ കേരളത്തിലെ കൊവിഡ് ടെസ്റ്റിങ്നിരക്ക് ദേശീയ ശരാശരിയെക്കാള്‍ കുറവാണ്.കണ്ടെയിന്‍മെന്റ് സ്ട്രാറ്റജി ആണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചത്.ഒരാള്‍ക്ക്പോസിറ്റീവ് ആയാല്‍ ആ പ്രദേശമാകെ അടച്ചു പൂട്ടുക എന്ന രീതി.ഈ കണ്ടെയ്ന്‍മെന്റ് സ്ട്രാറ്റജി ലോക്ക്ഡൗണിന് ശേഷം പ്രായോഗികമല്ലായിരുന്നു.പരമാവധിടെസ്റ്റുകള്‍ചെയ്യുന്നതിനുപകരംകണ്ടെയിന്റ്‌മെന്റ് സ്ട്രാറ്റജി തെരഞ്ഞെടുത്തത് കേസുകളുടെ എണ്ണം കുറഞ്ഞു എന്ന ധാരണയുണ്ടാക്കി.കൂടുതല്‍ടെസ്റ്റ് ചെയ്താല്‍ കൂടുതല്‍ രോഗികള്‍ കണ്ടുപിടിക്കപ്പെടും എന്നതിനാല്‍ ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുകയായിരുന്നു. കൊവിഡ് രോഗിയുമായിപ്രാഥമിക സമ്ബര്‍ക്കമുള്ളവരെ പരമാവധി കണ്ടെത്തിടെസ്റ്റ് ചെയ്യാതിരുന്നതിനാല്‍ സമൂഹത്തില്‍ കൂടുതല്‍ രോഗപ്പകര്‍ച്ചയുണ്ടായി.ഈനയങ്ങള്‍ മാറ്റമില്ലാതെ തുടര്‍ന്നതിനാലാണ്രോഗവ്യാപനം നിയന്ത്രണ വിധേയമല്ലാത്ത അവസ്ഥയിലേയ്ക്ക് പോയത്.

കേരളത്തിലെടെസ്റ്റ് പോസിറ്റിവിറ്റി 11.6% ആണ്.രാജ്യത്ത് പ്രതിദിനമുള്ള കേസുകളില്‍ ഏതാണ്ട് അന്‍പത് ശതമാനവും കേരളത്തിലായിട്ടുംരാജ്യത്തെടെസ്റ്റുകളുടെ 8 ശതമാനത്തില്‍താഴെയാണ് കേരളത്തില്‍ നടക്കുന്നത്.

കൊവിഡ് വ്യാപനം തുടങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും ടെസ്റ്റിംഗിനുള്ള ലബോറട്ടറി സംവിധാനങ്ങള്‍ വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്കായി കേരളത്തില്‍ 146 ലബോറട്ടറികള്‍ മാത്രമാണുള്ളത്.സര്‍ക്കാരിലെനാല്പതോളം ലബോറട്ടറികളെ മാത്രമാണ് അടുത്തകാലം വരെ സജ്ജമാക്കിയിരുന്നത്. നൂറ്റിമൂന്ന് സ്വകാര്യ സ്ഥാപനങ്ങളെ വളരെ വൈകിയാണ് പരിശോധനയ്ക്കായി ഉള്‍പ്പെടുത്തിയത്. സംസ്ഥാനത്തെനിരവധി യൂണിവേയ്‌സിറ്റികളിലെയും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലെയും മൈക്രോ ബയോളജി ഡിപ്പാര്‍ട്ട്‌മെന്റുകളെ ഉള്‍പ്പെടെസര്‍ക്കാര്‍ ഉപയോഗിച്ചില്ല. കേരളത്തിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌ (IISER) – ലെ ലബോറട്ടറി സംവിധാനങ്ങള്‍ പോലും സര്‍ക്കാര്‍ഉപയോഗിക്കാതിരുന്നതിന് ന്യായീകരണമില്ല.

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റുകളുടെ എണ്ണം തെറ്റായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. കൂടുതല്‍ടെസ്റ്റിങ്ങുംനടക്കുന്നത്സ്വകാര്യ മേഖലയിലാണ്. അതിന്റെനല്ലൊരു ശതമാനവും മറ്റു രോഗങ്ങളുള്ളവരെ ചികിത്സിക്കുമ്ബോള്‍ അര്‍ക്ക്കൊവിഡ്‌ഇല്ല എന്ന് ഉറപ്പുവരുത്താന്‍ ചെയ്യുന്നതാണ്.രോഗികളുടെ കൂട്ടിരുപ്പുകാരുടെയുംവിദേശയാത്രയ്ക്ക് പോകുന്നവരുടെയും പരിശോധനയും കൊവിഡ് ടെസ്റ്റുകളായികൂട്ടുകയാണ്. ഇതൊന്നുംരോഗവ്യാപനം തടയാനായി ചെയ്യുന്നതല്ല. ഇതുകൂടാതെ കേരളത്തില്‍ ഇതുവരെ നടന്ന 91ലക്ഷം ടെസ്റ്റുകളില്‍ അറുപതു ലക്ഷത്തിലധികവും ആന്റിജന്‍ ടെസ്റ്റ് ആണ്. ശരാശരി അന്‍പത് ശതമാനത്തില്‍ താഴെ മാത്രം സെന്‌സിറ്റിവ് ആയആന്റിജന്‍ടെസ്റ്റ് വ്യാപകമായി ഉപയോഗിച്ചതുംകേരളത്തില്‍ രോഗനിര്‍ണ്ണയം കുറയാനും അതുവഴിഅധിക രോഗവ്യാപനംഉണ്ടാകാനും കാരണമായി.കൊവിഡ്ചികിത്സയില്‍ കഴിയുന്നവര്‍ക്ക് രോഗം മാറിയോ എന്നറിയാന്‍ ചെയ്യുന്ന പരിശോധനകളുംകൊവിഡ് ടെസ്റ്റുകളായി എണ്ണുന്നുണ്ട്.കൊവിഡ്പോസ്റ്റീവ് ആയിരുന്നഒരാള്‍മരിച്ചാല്‍മൃതദേഹത്തില്‍വീണ്ടും ടെസ്റ്റ് ചെയ്യുന്നതും നെഗറ്റീവ് ആണെങ്കില്‍ കൊവിഡ് മരണത്തില്‍ ഉള്‍പ്പെടുത്താതിരിക്കുന്നതും മാനദണ്ഡങ്ങള്‍ക്ക്‌എതിരാണ്.

മരണങ്ങള്‍റിപ്പോര്‍ട്ട് ചെയ്യുന്നതിനായിഐ.സി.എം.ആര്‍.മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തില്‍ അത് നടപ്പാക്കുന്നില്ലഎന്നത് വലിയ വീഴ്ചയാണ്. സാംക്രമിക രോഗം മൂലം ഒരാള്‍ മരണപ്പെട്ടാല്‍ എങ്ങനെ മരിച്ചു എന്ന് രേഖപ്പെടുത്തുന്നത് വളരെ പ്രധാനമാണ്. ഇന്ത്യയിലെ നിയമപ്രകാരം ഒരാളെ ചികിത്സിച്ച ഡോക്ടറാണ് മരണകാരണം രേഖപ്പെടുത്തുന്നത്. എന്നാല്‍ കേരളത്തില്‍ഇത്മെഡിക്കല്‍ ബോര്‍ഡ് ചെയ്യുമെന്ന് പറഞ്ഞത് മാനദണ്ഡങ്ങളുടെ ലംഘനമാണ്.

കൊവിഡ്ചികിത്സയ്ക്കായി തെരഞ്ഞെടുക്കപ്പെട്ട പ്രധാന സര്‍ക്കാരാശുപത്രികളില്‍പ്പോലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതിരുന്നത് രോഗികള്‍ക്ക് വലിയ ദുരിതമുണ്ടാക്കി. പകരം സംവിധാനങ്ങള്‍ ഏര്‍പ്പാടാക്കാതെ മെഡിക്കല്‍ കോളേജുകള്‍ പോലുള്ള സര്‍ക്കാര്‍ ആശുപത്രികളെകൊവിഡ് ആശുപത്രികളായി പ്രഖ്യാപിച്ചത്കൊവിഡിതര രോഗങ്ങള്‍ ഉള്ളവരെ ദുരിതത്തിലാഴ്ത്തി. മെഡിക്കല്‍ കോളേജുകളില്‍ കൂടുതല്‍ ജീവനക്കാരെ അടിയന്തിരമായി നിയമിക്കണമെന്ന ആശുപത്രി അധികൃതരുടെആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ക്ക് സര്‍ക്കാര്‍മറുപടി പോലും നല്കിയിരുന്നില്ല.

കൊവിഡ്നിയന്ത്രണത്തിനായികേരളത്തിലെ മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങളെയും ഒറ്റ സംവിധാനമായി കണ്ട് സര്‍ക്കാര്‍ നിയന്ത്രണത്തില്‍കൊണ്ടുവരണമായിരുന്നു. സംസ്ഥാനത്തെ മുപ്പത് ശതമാനം രോഗികളെ മാത്രം കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച്‌കൊവിഡ്പോലുള്ള ഒരു വലിയ പ്രശ്‌നത്തെ സര്‍ക്കാര്‍ഒറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ ശ്രമിച്ചത് തെറ്റാണെന്ന് തുടക്കത്തിലേ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാല്‍ആരെയും വിശ്വാസത്തിലെടുക്കാതെയും വിശാലമായ ചര്‍ച്ചകള്‍നടത്താതെയുമാണ് സര്‍ക്കാര്‍ മുന്നോട്ടു പോയത്.സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് അതോറിറ്റിയായആരോഗ്യവകുപ്പ് ഡയറക്ടറെയുംമെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെയും അവരുടെ വകുപ്പുകളിലെ വിദഗ്ദ്ധരെയുംസര്‍ക്കാര്‍ പൂര്‍ണ്ണമായും ഒഴിവാക്കി. പൊതുമേഖലയിലെ തന്നെ പ്രധാനസ്ഥാപനങ്ങളെയും വിദഗ്ധരെയുംസര്‍ക്കാര്‍മാറ്റി നിര്‍ത്തി.സര്‍ക്കാരിതര ശാസ്ത്ര പ്രസ്ഥാനങ്ങളെയും സര്‍വകലാശാലകളെയും ഒരു കാര്യത്തിലും പങ്കെടുപ്പിച്ചില്ല.

ഗവണ്മെന്റ് പൂര്‍ണ്ണമായും സൗജന്യമായി ചികിത്സ കൊടുക്കുന്നു എന്നുപറയുന്നതും കളവാണ്. മിക്ക സംസ്ഥാനങ്ങളിലും സര്‍ക്കാരുകള്‍ കൊവിഡ് ചികിത്സ സൗജന്യമാക്കിയിരുന്നു. കേരളത്തില്‍സ്വകാര്യമേഖലയില്‍ പണം മുടക്കിചികിത്സ തേടിയവരുടെ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടുന്നില്ല. സ്വകാര്യ മേഖലയിലെചികിത്സാ നിരക്കുകളുംസര്‍ക്കാര്‍ നിശ്ചയിച്ചിരുന്നില്ല. കോവിഡ് നിയന്ത്രണത്തിനുള്ള പണംകേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കുന്നുണ്ട്. ഇതെല്ലാംജനങ്ങളുടെ പണമാണെങ്കിലും കൃത്യമായി ഉപയോഗിക്കപ്പെടുന്നില്ല.

വിദേശ മലയാളികളോട് ക്രൂരമായാണ് സര്‍ക്കാര്‍ പെരുമാറിയത്. രോഗം പരത്തുന്നവരായി അവരെ ചിത്രീകരിച്ചു. അന്തര്‍ദേശീയ യാത്രക്കാര്‍ക്കുള്ള നിയന്ത്രണങ്ങള്‍ രാജ്യത്തിനകത്തുള്ള യാത്രക്കാര്‍ക്ക് ബാധകമല്ലാതെ പോയതുംരോഗവ്യാപനത്തിനു കാരണമായി. രോഗികളെയും അവരുമായി സമ്ബര്‍ക്കമുള്ളവരെയും പൊലീസിനെക്കൊണ്ട് കൈകാര്യം ചെയ്യാന്‍ ശ്രമിച്ചത് ജനങ്ങളില്‍ ഭയംഉളവാക്കി. ആരോഗ്യപ്രശ്‌നത്തെ ക്രമസമാധാന പ്രശ്‌നമായി കാണാന്‍ ശ്രമിച്ചത് സമൂഹത്തില്‍ ഭീതി പടരുന്നതിന് കാരണമായി. ഇതിനും പുറമെയാണ് രോഗം പകരുന്നതിന് പൊതുജനങ്ങളെ കുറ്റം പറയാന്‍ തുടങ്ങിയത്.

കേരളത്തില്‍ ഇതുവരെ കാര്യമായ ഗവേഷണങ്ങള്‍ നടക്കാത്തതിന് സര്‍ക്കാരാണ് ഉത്തരവാദി. കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഗവേഷണത്തിനായി സര്‍ക്കാര്‍ ഉപയോഗിക്കുകയോ മറ്റു സ്ഥാപങ്ങള്‍ക്കുനല്‍കുകയോ ചെയ്തില്ല.

ആദ്യ കേസ് റിപ്പോര്‍ട്ട് ചെയത് ഒരു വര്ഷം ആയിട്ടും കൊവിഡിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ നയം എന്താണെന്ന് വ്യക്തമല്ല. ചികിത്സയില്ലാത്ത ഒരു രോഗത്തിന്റെ കാര്യത്തില്‍ ആരോഗ്യവകുപ്പിന് കൃത്യമായ ഒരു കമ്മ്യൂണിക്കേഷന്‍ സ്ട്രാറ്റജി വേണ്ടതാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്.